Tuesday 17 October 2017

വാനമ്പാടിയുടെ ചരമദിനം ഇന്ത്യക്കാരുടെ വനിതാ ദിനം

By Farsana Jaleel.02 Mar, 2017

imran-azhar

 

 

ഇന്ന് മാര്‍ച്ച് രണ്ട്. വനിതാ ദിനം, ആഗോളതലത്തില്‍ അല്ല...ഇന്ത്യയില്‍ മാത്രം. അതെ മാര്‍ച്ച് രണ്ടിന് എല്ലാ ഇന്ത്യക്കാരും വനിതാ ദിനമായി ആചരിക്കുന്നു. ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡുവിന്റെ ചരമദിനമായ മാര്‍ച്ച് രണ്ടിന് ഇന്ത്യക്കാര്‍ വനിതാ ദിനമായി ആചരിക്കുന്നു. ഇന്ത്യയുടെ വാമ്പാടി നമ്മോടു വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് 68 വര്‍ഷങ്ങള്‍.

 

1879 ഫെബ്രുവരി 13ന് അഘോര്‍നാഥ്-വസുന്ധരാ ദേവി ദമ്പതികളുടെ മകളായി ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച സരോജിനിയുടെ യഥാര്‍ത്ഥ നാമം ചതോപാദ്ധ്യായ എന്നായിരുന്നു. അച്ഛന്‍ കോളേജ് പ്രിന്‍സിപ്പാളും അമ്മ ബംഗാള്‍ കവയത്രിയുമായിരുന്നു. മദ്രാസ്, ലണ്ടന്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് തന്നെ നായിഡു കവിതാ രചനയില്‍ പ്രാവീണ്യം തെളിയിച്ചിരുന്നു. മെട്രിക്കുലേഷന്‍ ഒന്നാം റാങ്കോടെ പാസായി. തുടര്‍ന്ന് വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഡോക്‌റേറ്റ് ബിരുദവും നേടി.

 

 

ചതോപാദ്ധ്യായ എങ്ങനെ സരോജിനി നായിഡു ആയി എന്നല്ലേ...പറയാം... 1898 ല്‍ അതായത് സരോജിനി നായിഡുവിന് 19 വയസ്സ പ്രായം....മിശ്രവിവാഹം അസാധാരണമായ കാലം. ജാതി വ്യവസ്ഥയെ പോലും എതിര്‍ത്തു കൊണ്ട് സ്വജാതിയില്‍ പെടാത്ത ഗോവിന്ദ രാജമോര്‍ ചതോപാദ്ധ്യായയെ വിവാഹം കഴിച്ചതോടെയാണ് സരോജിനി നായിഡുവാകുന്നത്.

 

ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ആദ്യ വനിതാ ഗവര്‍ണര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വനിത അദ്ധ്യക്ഷ, സ്വാതന്ത്ര്യ സമര സേനാനി, കവയിത്രി എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സരോജിനി നായിഡു എന്ന ധീര വനിതയ്ക്ക് മുന്നില്‍ പകരം വെയ്ക്കാന്‍ ഇന്നോളം ആരും വളര്‍ന്നില്ല. 1917ല്‍ സ്ത്രീകള്‍ക്ക് വേണ്ടി വോട്ടവകാശം അനുവദിച്ചു കിട്ടണമെന്ന നിവേദനം മൊണ്ടേഗുവിന് സമര്‍പ്പിച്ച പ്രതിനിധി സംഘത്തെ നയിച്ചത് സരോജിനി നായിഡുവായിരുന്നു.

1930ല്‍ ദണ്ഡിയാത്രയില്‍ പുരുഷന്‍മാരെ മാത്രം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച ഗാന്ധിജി തന്റെ നിലപാട് മാറ്റുന്നത് സ്ത്രീപക്ഷവാദിയായ സരോജിനി നായിഡുവിന്റെ ശക്തമായ ഇടപെടല്‍ കാരണമായിരുന്നു. തുടര്‍ന്ന് സ്ത്രീകളും ദണ്ഡിയാത്രയുടെ ഭാഗമായി. ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി സൂററ്റ് ജില്ലയിലെ ദര്‍ശനയിലുള്ള ഉപ്പ് പണ്ടകശാല സമാധാനപരമായി കൈവശപ്പെടുത്താന്‍ ഗാന്ധിജിയും കൂട്ടരും ശ്രമിച്ചിരുന്നു. പക്ഷേ ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സമരത്തിന് നേതൃത്വം നല്‍കിയത് സരോജിനി നായിഡുവായിരുന്നു.

 

ദേശീയ പ്രസ്ഥാനത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സരോജിനി നായിഡു സാഹിത്യം, സ്ത്രീ വിമോചനം, സാമൂഹിക പരിഷ്‌കരണം എന്നീ നിലകളില്‍ നായിഡു വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഗാന്ധിജി, ഗോഖലെ എന്നിവരുടെ സ്വാധീനത്താല്‍ ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടയായ നായിഡു ജീവിതാന്ത്യം വരെ പൊതുരംഗത്ത് സജീവമായിരുന്നു.

 

പദ്യഗദ്യ സാഹിത്യരംഗത്തെ സംഭാവനകള്‍ മാനിച്ച് ഗാന്ധിജിയാണ് നായിഡുവിന് ഭാരതകോകിലം എന്ന് പേര് സമ്മാനിച്ചത്. നായിഡുവിന്റെ ആദ്യകാല കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നത് ദി ഇന്ത്യന്‍ ലേഡീസ് മാഗസീനിലായിരുന്നു. ആദ്യ കവിതാ സമാഹാരമായ ദ ഗോള്‍ഗന്‍ ത്രെഷോള്‍ഡ് 19050 ല്‍ പ്രസിദ്ധീകരിച്ചു. ഒടിഞ്ഞ ചിറക്, പുലരിയുടെ തൂവലുകള്‍, ബേഡ് ഓഫ് ദ ടൈം എന്നിവയാണ് നായിഡുവിന്റെ പ്രസിദ്ധ കവിതാസമാഹാരങ്ങള്‍.