Saturday 24 September 2022




എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് നീ; സജിന് പിറന്നാൾ ആശംസകളറിയിച്ച് ഷഫ്‌ന

By santhisenanhs.17 Sep, 2022

imran-azhar

 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് നടൻ സജിനും ഷഫ്‌നയും. സജിന്റെ ജന്മദിനത്തിൽ ഷഫ്‌ന പങ്കുവെച്ച പോസ്റ്റ്‌ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

 

എന്റെ ജീവിതം മാറ്റിമറിച്ച നിനക്ക് പിറന്നാൾ ആശംസകൾ. ഇന്നത്തെ രീതിയിൽ ഞാൻ എന്റെ ജീവിതം ആസ്വദിക്കുന്നതിനു കാരണക്കാരൻ നീയാണ്. നീ കാരണമാണ് ഞാൻ എന്റെ ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയത്. എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് നീ. നമ്മൾക്കിടയിൽ ഇപ്പോഴുള്ള അതെ സ്നേഹവും കരുതലും പിന്തുണയും ജീവിതാവസാനം വരെ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എപ്പോഴും പറയുന്നത് പോലെ എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം നീയാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു. പിറന്നാൾ ആശംസകൾ ഇക്കാ... എന്നാണ് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ഷഫ്‌ന കുറിച്ചത്.