Saturday 24 September 2022




എന്റെ മറ്റൊരു അമ്മ; നയൻതാരയുടെ അമ്മയ്ക്ക് ജന്മദിനാശംസകൾ അറിയിച്ച് വിഘ്നേഷ്

By santhisenanhs.15 Sep, 2022

imran-azhar

 

നയൻതാരയുടെ അമ്മയ്ക്ക് ജന്മദിനാശംസകൾ അറിയിച്ച് വിഘ്നേഷ് ശിവൻ. അമ്മയുടെ നെറുകയിൽ ഉമ്മ വയ്ക്കുന്ന ചിത്രത്തോടൊപ്പം ഹൃദയസ്പർശിയായ ഒരു കുറുപ്പും താരം പങ്കുവച്ചിട്ടുണ്ട്

 

പ്രിയപ്പെട്ട ഓമനകുര്യൻ, ജന്മദിനാശംസകൾ. എന്റെ മറ്റൊരു അമ്മ. ഞാൻ വളരെയധികം സ്നേഹിക്കുന്നൊരു സ്ത്രീ. മനോഹരമായ ഹൃദയമുള്ള ശുദ്ധാത്മാവ്. നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു.

 

നയൻതാരയുമായുള്ള വിവാഹച്ചടങ്ങിൽ വച്ച് എടുത്ത ചിത്രമാണ് വിഘ്നേഷ് പങ്കുവച്ചത്. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ഓമനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തുവന്നത്. എത്ര തിരക്കുകൾക്കിടയിലും അമ്മയുടെ പിറന്നാൾ ആഘോഷമാക്കാൻ നയൻതാരയും വിഘ്നേഷും സമയം കണ്ടെത്താറുണ്ട്.