Friday 24 September 2021




ഈ മോഹൻലാൽ ചിത്രത്തിന്റെ ആയുസ്സ് 6 സെക്കൻഡ്; കൊച്ചുമിടുക്കന് കയ്യടിച്ച് സോഷ്യൽമീഡിയ

By Sooraj Surendran.10 Jul, 2021

imran-azhar

 

 

തൃശൂർ: പയ്യന്നൂർ കോറം സ്വദേശി കെ.പി രോഹിത് കല്ല് നിരത്തി വരച്ച മോഹൻലാൽ ചിത്രത്തിന്റെ ആയുസ്സ് 6 സെക്കൻഡ് ആണ്. ചിത്രത്തിന്റെ വീഡിയോ കണ്ട മോഹൻലാൽ പറഞ്ഞത് വല്ലാത്ത അത്ഭുതമെന്നാണ്.

 

ആയിരക്കണക്കിന് ചിത്രങ്ങൾ വരച്ചു കിട്ടിയ ലാലിന് ഇതുപോലെ വായുവിൽ നിൽക്കുന്ന ഒരു ചിത്രം കിട്ടുന്നത് ആദ്യമായാണ്. പ്ലസ് ടു വിദ്യാർഥിയായ രോഹിത്തിന്റെ സഹോദരൻ രാഹുലാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്.

 

സ്ലോമോഷനിൽ വീഡിയോ ഷൂട്ട് ചെയ്താൽ മാത്രമേ ഇത് വ്യക്തമായി ആസ്വദിക്കാൻ തന്നെ കഴിയൂ. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ എല്ലാം തവിടുപൊടി. ഏറെക്കാലം നീണ്ട പരിശ്രമത്തിലൂടെയാണ് രോഹിത് മോഹൻലാലിന്റെ ചിത്രം ഇതുപോലെ വരച്ച് വീഡിയോയിൽ ആക്കിയത്.

 

 

ചെറുതായി ആംഗിൾ മാറിയാൽ പോലും ചിത്രം വായുവിൽ തെളിയില്ല. കല്ലുകൾ വയ്ക്കുന്നതിലെ ദൂരം മാറിയാലും കൃത്യമായി തെളിയില്ല. കാരണം വായുവിൽ ഉയരുമ്പോൾ ചിത്രത്തിന്റെ മുകൾ ഭാഗത്തെ കല്ലുകൾ ആദ്യം ഉയരും.

 

സെക്കൻഡുകൾ വൈകിയാണ് താഴെയുള്ള കല്ലുകൾ ഉയരുക. ഇത് കൃത്യമായി കണക്കാക്കിയാൽ മാത്രമേ ചിത്രം കൃത്യമായി തെളിയൂ, കണ്ണും മറ്റും കൃത്യമായി അതാത് സ്ഥാനത്ത് തെളിയുകയാണ് വലിയ വെല്ലുവിളി.

 

രണ്ടു കണ്ണുകളുടെയും കല്ലുകളുടെ ഭാരം മാറിയാൽ പോലും അതു രണ്ടു വേഗത്തിലാണ് ഉയരുക. രോഹിത്തിന്റെ ചിത്രത്തിൽ ഇതെല്ലാം കൃത്യമാണ്.