Wednesday 07 December 2022




ബോട്ടില്‍ ഗ്രീന്‍ ഔട്ഫിറ്റില്‍ റോയല്‍ ലുക്കിൽ തൃഷ

By santhisenanhs.19 Oct, 2022

imran-azhar

 

തെന്നിന്ത്യയുടെ പ്രിയ നായിക തൃഷ കൃഷ്ണ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ബോട്ടില്‍ ഗ്രീന്‍ നിറത്തിലുള്ള ചുരിദാറിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

 

പച്ചയും വെള്ളയും കല്ലുകള്‍ പതിപ്പിച്ച നെക്ലേസിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് തൃഷ പ്രത്യക്ഷപ്പെട്ടത്.

 

അടുത്തിടെയായി എത്നിക് വെയറുകളാണ് താരം ധരിക്കുന്നത്. താരം പങ്കുവച്ച റോയല്‍ ലുക്കിലുളള ചിത്രങ്ങള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയിലും തരംഗമാവുകയാണ്.

 

പൊന്നിയില്‍ സെല്‍വന്‍ റിലീസ് ആയതോടെ നടിയുടെ റേഞ്ച് മാറിയെന്നാണ് ആരാധകരുടെ കമന്റുകള്‍.