Monday 04 July 2022




കാത്തിരുന്ന നിമിഷം; കാൻ വേദിയിൽ തിളങ്ങി അദിതി റാവു

By santhisenanhs.22 May, 2022

imran-azhar

 

തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നിൽക്കുന്ന നടിയാണ് അദിതി റാവു. ഇപ്പോൾ കാൻ വേദിയിൽ ആദ്യമായി ചുവടുവച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. കാൻ റെഡ് കാർപ്പറ്റിൽ നിന്നുള്ള ചിത്രമാണ് അദിതി പോസ്റ്റ് ചെയ്തത്.

 

ഞാൻ കാത്തിരുന്ന നിമിഷം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്. തന്റെ ജീവിതം ഒരു സിനിമയാണെന്നും അദിതി ഹാഷ്ടാഗായി ചേർത്തിട്ടുണ്ട്. ചുവപ്പ്, പിങ്ക് കോമ്പിനേഷനിലുള്ള ടൈറ്റ് സ്ലിറ്റ് ഗൗൺ ധരിച്ചാണ് താരം കാൻ വേദിയിൽ എത്തിയത്. ഇയറിങ്‌സ് മാത്രമാണ് ആക്‌സസറീസ്. മാർക് ബംഗർമെർ ഡിസൈൻ ചെയ്ത വസ്ത്രത്തിൽ അതീവ സുന്ദരിയാണ് അദിതി.