Wednesday 07 December 2022




സിംഗപ്പൂരില്‍ അവധിക്കാലം ആഘോഷമാക്കി അഹാനയും കുടുംബവും

By santhisenanhs.21 Aug, 2022

imran-azhar

 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. ഇപ്പോഴിതാ സിംഗപ്പൂരില്‍ അവധിക്കാലം ആഘോഷമാക്കിയിരിക്കുകയാണ് താര കുടുംബം.

 

ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് അഹാന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 2012 ഓഗസ്റ്റ് മാസം സിംഗപ്പൂരിൽ ചെന്നപ്പോൾ എടുത്തൊരു ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്. ആ സ്ഥലത്ത് വീണ്ടും അഹാനയും കുടുംബവും എത്തിയിട്ടുണ്ട്. പത്ത് വർഷങ്ങൾക്കു മുൻപും ശേഷവും, അതേ സ്ഥലം, അതേ മാസം, അതേ ആവേശം എന്നാണ് ഈ ചിത്രത്തോടൊപ്പം അഹാന കുറിച്ചത്.

 

നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി രംഗത്തെത്തിയത്. അമ്മയ്ക്കും മക്കള്‍ക്കും ഒരു മാറ്റവുമില്ലോ, ജീവിതം നന്നായി ആഘോഷിക്കൂ, ജീവിതകാലം മുഴുവൻ ഈ സന്തോഷം നിലനിൽക്കട്ടെ, അച്ഛൻ കൃഷ്ണകുമാറിനെ കൂടി യാത്രയിൽ കൂട്ടാമായിരുന്നു, എന്നിങ്ങനെയാണ് കമന്റുകൾ.