Thursday 14 December 2017

എയിഡ്സ് ബോധവത്കരണ ഫ്ലാഷ് മോബ്: വീഡിയോ വൈറൽ

By BINDU PP .05 Dec, 2017

imran-azhar



 

എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ പെണ്‍കുട്ടികളെ അപമാനിക്കുംവിധം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.ചട്ടിപ്പറമ്പ് എജ്യുകെയര്‍ ദന്തല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പ്രചാരണം. സിനിമ പാട്ടിനൊപ്പമാണ് കുട്ടികൾ ചുവടുവച്ചത്. ആദ്യമിറങ്ങിയത് മൂന്നു പെണ്‍കുട്ടികളാണങ്കിലും പിന്നാലെ ഒട്ടേറെപ്പേര്‍ പങ്കുചേര്‍ന്നു. പെണ്‍കുട്ടികള്‍ നഗരമധ്യത്തില്‍ നൃത്തം വച്ചതിരേയാണ് പ്രചാരണമെല്ലാം. ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണ് പ്രകടമാകുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ചുരുക്കിപ്പറഞ്ഞാല്‍ കടന്നു പോയ എയ്ഡ് ദിനം കാണാതെ പോയവരും സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞു.

 


നല്ല ലക്ഷ്യത്തോടെ വിദ്യാര്‍ഥികളും ആരോഗ്യ ഉദ്യോഗസ്ഥരും നടത്തിയ പരിപാടിയെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിക്കാനുളള ശ്രമം തുടരുകയാണ്. എം.ആര്‍. പ്രതിരോധകുത്തിവയ്പിനെതിരെ കുപ്രചരണം നടത്തുന്ന കുബുദ്ധികള്‍ ഈ പ്രചാരണത്തിലുമുണ്ടെന്നാണ് സംശയം. ഓഖി ചുഴലിക്കാറ്റ് ഉണ്ടാകാന്‍ കാരണം ഇവരാണെന്നും ഇത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്നും വരെ ചിലര്‍ കമന്റിട്ടിട്ടുണ്ട്. പച്ച തെറി പെണ്കുട്ടികൾക്കെതിരെ എഴുതി വിട്ടവരുമുണ്ട്. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് വീഡിയോ ആദ്യം പോസ്റ്റ് ചെയ്ത പെണ്‍കുട്ടി ഇത് ഡിലീറ്റ് ചെയ്തെങ്കിലും വീഡിയോയുടെ പതിപ്പ് വൈറലായി പ്രചരിക്കുകയാണ്.