Saturday 26 May 2018

ഇംഗ്‌ളീഷ് അക്ഷരമാലയില്‍ പെണ്മനിറഞ്ഞ അക്ഷരങ്ങള്‍

By Abhirami Sajikumar.06 May, 2018

imran-azhar

 

സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ഫോണ്ടുതന്നെ രൂപവത്കരിച്ചിരിക്കുകയാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യങ് ആന്‍ഡ് റുബികാം എന്ന പരസ്യ ഏജന്‍സി. സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിമണ്‍ ഓഫ് സെക്സ് ടെക് എന്ന കൂട്ടായ്മയുടെ പിന്തുണയോടെയാണ് ഈ ഫോണ്ട് രൂപീകരിച്ചത്.

ഓരോ അക്ഷരവും സ്ത്രീ വിഷയങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഉദാഹരണത്തിന് ബി എന്ന അക്ഷരം ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ ആകൃതിയിലാണ് ഇവര്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്. 

എഴുതുന്നതിന് വേണ്ടി ഇവയില്‍ നിന്ന് ഉചിതമായ അക്ഷരം തിരഞ്ഞെടുക്കുമ്ബോള്‍ സ്വാഭാവികമായും അക്ഷരം പ്രതിനിധാനം ചെയ്യുന്ന പ്രശ്നങ്ങളും പഠിക്കും. ഇന്നത്തെ ഫെമിനിസ്റ്റ് ആക്ടിവിസത്തിന് അനുയോജ്യമായ ഒരു അടിസ്ഥാനഭാഷയായിരിക്കും ടിഎഫ്‌എല്‍ എന്നും അവര്‍ പറയുന്നു.