Tuesday 19 March 2019


അംബാനി പുത്രന്റെ ബാച്ചിലര്‍ പാര്‍ട്ടി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ; തടാകത്തിന് സമീപം 20 മീറ്റര്‍ ഉയരത്തില്‍ ടെന്റ്

By uthara.14 Feb, 2019

imran-azhar

രാജ്യം കണ്ട ഏറ്റവും വലിയ വിവാഹങ്ങലിലൊന്നായിരുന്നു പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടേത്. ഇപ്പോള്‍ മറ്റൊരു വിവാഹാഘോഷത്തിനുകൂടി ഒരുങ്ങുകയാണ് അംബാനി കുടുംബം. മുംബയില്‍ വച്ച് മാര്‍ച്ച് ഒന്‍പതിനാണ് ആകാശ് അംബാനിയുടെയും ശേ്‌ളാക മേത്തയുടയും വിവാഹം. റോസി ബ്‌ളൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകളാണ് ശേ്‌ളാക മേത്ത. ആകാശ് അംബാനി ശേ്‌ളാക മേത്ത വിവാഹത്തിന്റെ ബാച്ച്ലര്‍ പാര്‍ട്ടി ഈ മാസം 23 മുതല്‍ 25 വരെ സ്വിസ് ലക്ഷ്വറി മൗണ്ടന്‍ റിസോട്ട് സിറ്റിയായ സെന്റ് മോറിറ്റ്‌സില്‍ നടക്കും.

 

20 മീറ്റര്‍ ഉയരത്തില്‍ ഇതിനായി ഉയരുന്ന ടെന്റിന്റെ നിര്‍മ്മാണം സെന്റ് മോറിറ്റ്‌സ് തടാകത്തിന് സമീപം പൂര്‍ത്തിയായി വരുന്നു. ലണ്ടനില്‍ നിന്നുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് പ്രീ വെഡിംങ് പാര്‍ട്ടിക്കായി സെന്റ് മോറിറ്റ്‌സ് കണ്ടെത്തി ഒരുക്കങ്ങള്‍ നടത്തുന്നത്. ബാച്ച്ലര്‍ പാര്‍ട്ടിയില്‍ പ്രതിശ്രുത വധൂവരന്മാരുടെ സുഹൃത്തുക്കളാണ് പ്രധാനമായും പങ്കെടുക്കുന്നത്. 850 അതിഥികളെ മാത്രമാണ് ക്ഷണിച്ചിട്ടുള്ളത്. സൂറിക്ക് എയര്‍പോര്‍ട്ടില്‍ നിന്നും 200 കിലോമീറ്റര്‍ സെന്റ്‌ന് മോറിറ്റ്‌സിലെത്താന്‍. ടാക്‌സി ഫ്‌ലൈറ്റുകളിലും ലിമോസിനുകളിലുമായി അതിഥികളെ എത്തിക്കും.

 

കഴിഞ്ഞ ദിവസം സിദ്ധിവിനായക ക്ഷേത്രത്തിലാണ് മുകേഷ് അംബാനി മകന്റെ വിവാഹത്തിന്റെ ആദ്യ ക്ഷണകത്ത് സമര്‍പ്പിച്ചത്. 2018 ജൂണില്‍ അംബാനിയുടെ ആഡംബര വസതിയായ ആന്റിലയിലായിരുന്നു ആകാശ്‌ശേ്‌ളാക വിവാഹനിശ്ചയം. ആകാശും ശേ്‌ളാകയും സ്‌കൂള്‍ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചപ്പോള്‍ തുടങ്ങിയ ബന്ധമാണ് വിവാഹത്തിലെത്തുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേ്‌ളാക നിലവില്‍ റോസി ബ്‌ളൂ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാണ്.