Wednesday 07 December 2022




മകളുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി അഞ്ജലി നായർ; ചിത്രങ്ങൾ വൈറൽ

By santhisenanhs.25 Aug, 2022

imran-azhar

 

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് നടി അഞ്ജലി നായർ പങ്കുവച്ച ചിത്രങ്ങളാണ്. മകളുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന് ആദ്വിക എന്നാണ് പേരിട്ടിരിക്കുന്നത്.

 

സാരിയിൽ അതി മനോഹരിയായിട്ടാണ് അഞ്ജലി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ത്രീ ലീഫ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പേരിടൽ ചടങ്ങില്‍ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ചിത്രത്തിൽ അഞ്ജലിക്കും അജിത്തിനുമൊപ്പം മകൾ അവ്നിയുമുണ്ട്.

 

സഹസംവിധായകനായ അജിത് രാജുവുമായി കഴിഞ്ഞ നവംബറിലായിരുന്നു അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ആദ്യ ബന്ധത്തിൽ അഞ്ജലിക്കൊരു മകളുണ്ട്. അവ്ന‍ി എന്നാണ് മകളുടെ പേര്. ജൂലൈ 23നാണ് അഞ്ജലി ആദ്വികയ്ക്കു ജന്മം നല്‍കിയത്.

 

ആഡ് ഫിലിംമേക്കറും തമിഴിലും മലയാളത്തിലും സഹസംവിധായകനായും പ്രവർത്തിക്കുന്ന ആളാണ് അജിത് രാജ്. ലാൽജോസിനോടൊപ്പം നാൽപത്തിയൊന്ന് എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സ്വതന്ത്രസംവിധായകനാകാനുള്ള ഒരുക്കത്തിലുമാണ്. ഏതാനും തമിഴ് സിനിമകളിലും അജിത് പ്രവർത്തിച്ചിട്ടുണ്ട്.

 

വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെയും, കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് അഞ്ജലി. നിരവധി സിനിമകളിൽ അമ്മവേഷങ്ങളിലും സഹനടിയായുമൊക്കെ സജീവമായ അഞ്ജലിയുടെ മകൾ അവ്നിയും അഭിനയരംഗത്ത് സജീവമാണ്.