Friday 05 March 2021




25ാം വയസിൽ സ്വപ്നങ്ങളുടെ വലിയ ആകാശം സ്വന്തമാക്കി അയേഷ അസീസ്

By vaishnavi .05 Feb, 2021

imran-azhar

 


ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്... നമ്മൾ സ്വപ്നം കാണാൻ തുടങ്ങുമ്പോഴേക്കും സ്വപ്നം സാക്ഷാത്ക്കരിച്ച പെൺകുട്ടി. അതെ 25ാം വയസിൽ നേട്ടത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ് അയേഷാ അസീസ് എന്ന കശ്മീരി സ്വദേശി മുൻപും ഇത്തരത്തിലുള്ള ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് അയേഷ. 15 വയസിൽ ലൈസൻസ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി പൈലറ്റ് എന്ന നേട്ടവും, അവൾക്കു സ്വന്തം .

 


റഷ്യയിലെ സോകോള്‍ എയര്‍ബേസില്‍ മിഗ് 29 പറത്താനുള്ള പരിശീലനവും അയേഷ പൂര്‍ത്തിയാക്കിയിരുന്നു. ബോംബെ ഫ്‌ളൈയിങ് ക്ലബില്‍ നിന്ന് ഏവിയേഷനില്‍ ബിരുദം പൂര്‍ത്തിയാക്കി 2017 ല്‍ കൊമേഴ്‌സ്യല്‍ ലൈസന്‍സ് സ്വന്തമാക്കുകയും ചെയ്തു "ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ ജോലി എന്റെ സ്വപ്നവും കുട്ടിക്കാലം മുതലേയുള്ള ആഗ്രഹവും ആയിരുന്നു."- അയേഷ മാധ്യമങ്ങളോട് പറഞ്ഞു.