Monday 19 February 2018

ബാഹുബലി സ്റ്റിക്കറുകൾ വൈറൽ ......

By BINDU PP.25 May, 2017

imran-azhar

 

 

 


ഇന്ത്യൻ സിനിമയുടെ ചരിത്രം മാറ്റി കുറിക്കാൻ സാധിച്ച സിനിമയാണ് ബാഹുബലി 2 എന്ന ചിത്രം. ആദ്യത്തെ ആയിരം കോടി ചിത്രമെന്ന ബഹുമതി നേടി ചിത്രം മുന്നേറുകയാണ്.എന്നാൽ ഇപ്പോൾ ഫേസ്ബുക്ക് സ്റ്റിക്കറായി മാറി തരംഗം സൃഷ്ടിക്കുകയാണ് ബാഹുബലി2.

പോസ്റ്റുകൾക്ക് കമന്‍റായി ഇനി ബാഹുബലി കഥാപാത്രങ്ങളുടെ സ്റ്റിക്കറുകളും ഇടാനാകും. ബാഹുബലിയും ഭല്ലാല ദേവനും കട്ടപ്പയും ശിവകാമിയും ദേവസേനയും കാലകേയനുമെല്ലാം ഇനി സ്റ്റിക്കർ രൂപത്തിൽ കമന്‍റ് ബോക്സിലെത്തും. പോസ്റ്റ് എ സ്റ്റിക്കർ എന്ന ഓപ്ഷനിൽ കയറിയാൽ പുതിയ സ്റ്റിക്കർ ഡൗൺലോഡ് ചെയ്യാനായി സ്റ്റിക്കർ സ്റ്റോർ കാണാനാകും. ഇതിൽ നിന്ന് അർ‌ക്ക കണക്ടിന്‍റെ ഏതു ബാഹുബലി സ്റ്റിക്കർ വേണമെങ്കിലും സ്വന്തമാക്കാനാകും.