Thursday 21 September 2017

വാഴക്കുല മെട്രോ വരുന്നേ ...........

By BINDU PP.22 Jun, 2017

imran-azhar

 

 

 


മെട്രോയാണ് ഇപ്പോൾ താരമായിരിക്കുന്നത്. വാർത്തകളിലും ചർച്ചകളിലും വിനോദത്തിലുമെല്ലാം നിറഞ്ഞു നില്കുന്നത് മെട്രോ വാർത്തകളാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു വിരുദ്ധന്റെ വാഴക്കുല മെട്രോയാണ്. കേൾക്കുമ്പോൾ ചിരി വരുമെങ്കിലും ബുദ്ധിപരമായി ചിന്തിക്കേണ്ട ഒരു കാര്യമാണ് ഇത്. എൺപത് വാഴകൂലകൾ ഒരു ട്രെയിനിന്റെ പോലെ സെറ്റ് ആക്കി വച്ചിരിക്കുന്നത് നമുക്ക് കാണാം. വ്യത്യസ്തമായ ഈ ആശയത്തിന് അഭിനന്ദനങ്ങൾ വന്നു നിറയുകയാണ്.