Tuesday 19 March 2024




ബോട്ടിനെ വലംവയ്ക്കുന്ന കൂറ്റന്‍ തിമിംഗലം ; വീഡിയോ

By Abhirami Sajikumar.15 May, 2018

imran-azhar

 

കാലിഫോര്‍ണിയ : ചെറുബോട്ടിനെ വലം വയ്ക്കുന്ന കൂറ്റന്‍ തിമിംഗലത്തിന്റെ വീഡിയോ വൈറലാകുന്നു. കടല്‍ യാത്രയ്ക്കിടെ അപൂര്‍വയായി മാത്രമേ തിമിംഗലത്തെ കാണാനാകൂ എന്നതു കൊണ്ടു തന്നെ യാത്രക്കാക്കാർക്ക്  ആശങ്കയും ആകാംഷയും ഒരുപോലെ ഉണ്ടായ നിമിഷങ്ങളായിരുന്നു അത്.

പൊതുവെ സ്രാവുകളെ ഇത്തരം യാത്രയ്ക്കിടെ കാണാറുണ്ടെങ്കിലും തിമിംഗലം ഇത് ആദ്യമാണെന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന കാഴ്ചയാണ് ഇതെന്നും ബോട്ടിന്റെ ക്യാപ്റ്റന്‍ റ്യാന്‍ റോവ്‌ളര്‍ പറയുന്നു. ബോട്ടിലുണ്ടായിരുന്ന ഡ്രോണ്‍ ഉപയോഗിച്ച്‌ ഇദ്ദേഹം തന്നെയാണ് ഈ അപൂര്‍വ ചിത്രം പകര്‍ത്തിയത്.

 

 

ഫിന്‍ വെയില്‍ വിഭാഗത്തില്‍പ്പെട്ട ഈ തിമിംഗലത്തിന് ഏതാണ്ട് 60 അടി നീളം വരും. വലിപ്പത്തില്‍ രണ്ടാം സ്ഥാനമാണ് ഫിന്‍ വെയിലുകള്‍ക്ക് ഉള്ളത്. ഇവയ്ക്ക് 80 അടി വരെ നീളം ഉണ്ടാകും.