Thursday 20 September 2018



'ഇത് പ്രണയമാണ്.... വിരഹമാണ് ...' : ചാരുലത കാണാം .....

By BINDU PP .27 Mar, 2018

imran-azhar

 

 

ഇതൊരു പ്രണയമാണ് ...വിരഹമാണ് .....ശ്രുതി നമ്പുതിരിയുടെ 'ചാരുലത ' ആരാധകർ ഒരുമിച്ച് ഏറ്റെടുത്തു. പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലും പാർവതി മേനോനും അഭിനയിച്ച ചാരുലത എന്ന ആൽബം ശ്രദ്ധ നേടുന്നു. ‘ബാലേ’ എന്ന മ്യൂസിക് ആൽബത്തിലൂടെ തിളങ്ങിയ ശുത്രി നമ്പൂതിരിയാണ് ഗാന രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സുദീപ് പാലനാടാണ് സംഗീതം നൽകിയിരിക്കുന്നത്. രവീന്ദ്രനാഥ് ടാഗോറിെൻറ അതിമനോഹരാമായ പ്രണയകാവ്യമായ ‘നസ്തേനീൻ’ എന്ന നോവലിെൻറ ആവിഷ്കാരമാണ് ചാരുലത. 1964–ൽ സത്യജിത്ത് റായ് സംവിധാനം ചെയ്ത ‘ചാരുലത’യിലെ ചില സങ്കൽപങ്ങളെ പുനവരതരിപ്പിച്ചിരിക്കുകയാണ് മ്യൂസിക്കൽ ഷോർട്ട് ഫിലിമിലൂടെ.
മലയാളത്തിലെ പ്രമുഖ ഗാനരചയിതാവായ ഹരിനാരായണനും ചാരുലതയിൽ അഭിനയിച്ചിട്ടുണ്ട്. മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

 

 ചാരുലത കാണാം .....