Friday 14 December 2018


കൊല്ലത്ത് എലിപാമ്പ് ! വൈറലായ ആ ചിത്രത്തിന് പിന്നിലെ സത്യമിതാണ്‌

By Anju N P.31 Oct, 2017

imran-azhar

 


വാട്‌സാപ്പില്‍ ആളുകളെ പറ്റിച്ച് എലിപാമ്പ്. കണ്ടാല്‍ വ്യാജനെന്ന് തോന്നിക്കാത്ത വിധത്തിലുള്ള വ്യാജ ചിത്രങ്ങള്‍ മുന്‍പും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിലെ പുതിയ ഐറ്റമാണ് എലിപാമ്പ്. കൊല്ലത്ത് നെടുമനകാവ് അരക്കടവില്‍ നിന്നാണ് എലിപാമ്പിനെ കിട്ടിയത് എന്നുപറഞ്ഞാണ് വ്യാജചിത്രം സോഷ്യല്‍മാഡിയയില്‍ പ്രചരിക്കുന്നത്. ചിത്രം കിട്ടിയ ഉടനെ അതില്‍ എത്രമാത്രം സത്യസന്ധതയുണ്ടെന്ന് നോക്കാതെ പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.