Monday 22 July 2019




'മോളൂട്ടിയെ.. അച്ഛനെ തല്ലണൂ രക്ഷിക്കെടീ.. അച്ഛനെ രക്ഷിക്കാന്‍ ചീറിയടുക്കുന്ന കുഞ്ഞാവ-വീഡിയോ

By anju.12 Feb, 2019

imran-azhar

പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുകയും അനുകരിക്കുകയും ചെയ്യുന്ന ഒന്നാണ് ടിക് ടോക് വീഡിയോകള്‍. ഇതിനോടകം തന്നെ പര ആളുകളുടേയും ടിക് ടോക് വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ഒരു അച്ഛന്റെയും മകളുടെയും വാത്സല്യം തുളുമ്പുന്ന രസകരമായ വീഡിയോയാണ്.

 

'മോളൂട്ടിയെ.. അച്ഛനെ തല്ലണൂ രക്ഷിക്കെടീ.. 'എന്ന് വിളിക്കുന്ന അച്ഛന്റെ ശബ്ദം കേട്ട് അപ്പുറത്തെ മുറിക്കകത്തു നിന്ന കുഞ്ഞുവാവ പുറത്തേയ്ക്ക് വരുന്നതാണ് വീഡിയോ. ആദ്യം തല ചെറുതായൊന്ന് പുറത്തേക്കിട്ട് സംഭവം വീക്ഷിക്കുന്നുണ്ട്. എന്നാല്‍ അച്ഛന്‍ വീണ്ടും കരയുന്നത് കണ്ട് കലിപ്പില്‍ ശബ്ദമുണ്ടാക്കി മുട്ടിലിഴഞ്ഞ് അച്ഛനെ രക്ഷിക്കാന്‍ വരികയാണ് കുഞ്ഞാവ.

 

 

വീഡിയോ പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. എന്തായാലും അച്ഛനെ രക്ഷിക്കാനായി മുട്ടിലിഴഞ്ഞ് വരുന്ന കൊച്ചു മിടുക്കിയെ വാത്സല്യത്തോടെയാണ് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.