Monday 22 July 2019




സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി; മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്ന് നവദമ്പതികള്‍ ആശുപത്രിയില്‍

By anju.09 Feb, 2019

imran-azhar

 

കൊച്ചി; കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയായ നവദമ്പതികള്‍ ആശുപത്രിയില്‍. രൂക്ഷമായ സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാത്തതിനെ തുടര്‍ന്നാണ് ദമ്പതികളായ അനൂപ് പി.സെബാസ്റ്റ്യനെയും ജൂബി ജോസഫിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


15 കോടി ആസ്തിയുള്ള 48 കാരിയായ വധുവിനെ 25കാരനായ യുവാവ് വിവാഹം കഴിച്ചെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിക്കപ്പെട്ടത്.അധിക്ഷേം കടുത്തപ്പോള്‍ ഇരുവരും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

 

സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണവും സൈബര്‍ ആക്രമണവും കാരണമുണ്ടായ മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അനൂപിന്റെ അച്ഛന്‍ ബാബു പറഞ്ഞു. കുടുംബത്തിലെല്ലാവരും മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

സൈബര്‍ ആക്രമണത്തിനെതിരേ അനൂപും ജൂബിയും സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിരുന്നു. തങ്ങളെ വേട്ടയാടിയവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കാനുള്ള ഉറച്ച തീരുമാനത്തിലാണ് ഇരുവരും.