Friday 24 September 2021




പറന്ന് ഉയർന്ന് ഒരു നായ, ക്യൂട്ട് എന്നും ക്രൂരതയെന്നും അഭിപ്രായം

By Preethi Pippi.10 Sep, 2021

imran-azhar

 

സാഹസിക കായിക വിനോദങ്ങൾ മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണല്ലോ. എന്നാൽ ഇതാ , പാരാഗ്ലൈഡിംഗ് ആസ്വദിക്കുന്ന ഒരു നായയുടെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്.

 


വീഡിയോയില്‍ ഒരു നായ ഉടമയ്ക്കൊപ്പം പാരാഗ്ലൈഡിംഗ് നടത്തുന്നതാണ് കാണുന്നത്. shamsfilmmaker എന്ന തന്‍റെ അക്കൗണ്ടിലൂടെ അതിന്‍റെ കൂടുതല്‍ ചിത്രങ്ങളും വിവരണങ്ങളും ഉടമ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. സമോയ്ഡ് ഇനത്തില്‍ പെട്ട നായയാണ് വിഡിയോയിൽ ഉള്ളത്.

 


രണ്ട് തരത്തിലുള്ള അഭിപ്രായമാണ് വീഡിയോക്ക് പറയുന്നത്. വീഡിയോ മനോഹരമെന്നും ക്യൂട്ടെന്നും എന്നാല്‍, ചിലരാവട്ടെ ഇത് ക്രൂരമാണ് എന്നാണ് പ്രതികരിച്ചു. ഇത്തരം സാഹസികതകള്‍ നായകള്‍ക്കുള്ളതല്ല എന്നും ഈ അനുഭവം നായയെ വേട്ടയാടുമെന്നും ഒരാൾ ഫേസ്ബുക്കില്‍ കുറിച്ചു.

 

നായകള്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങള്‍ അവയെ കൊണ്ട് ചെയ്യിക്കൂ അവയെ ഭയപ്പെടുത്താതെ എന്നും അവര്‍ കുറിച്ചു. ഏതായാലും വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ രണ്ടുതരത്തിലുള്ള അഭിപ്രായങ്ങൾ രൂപീകരിച്ചിരിക്കുകയാണ്. ചിലർക്ക് അത് ആസ്വദിക്കാനായെങ്കിൽ മറ്റു ചിലർ നായയോട് ഇങ്ങനെ ചെയ്യരുത് എന്ന് ഉറപ്പിച്ച് പറയുന്നു.