Saturday 21 July 2018

നാവിക സേനയുടെ വിമാനം മ്യൂസിയം ആയിമാറി

By Abhirami Sajikumar.05 Apr, 2018

imran-azhar
 
കഴിഞ്ഞ കുറച്ചു നാളുകളായി ഇവിടെയെത്തുന്നവരുടെ ഇഷ്ടകേന്ദ്രമാണ് ടിയു-142 എം എന്ന യുദ്ധവിമാനം. 29 വർഷം ഇന്ത്യയുടെ നാവിക സേനയിൽ സേവനം അനുഷ്ഠിച്ച ഈ വിമാനം ഇന്നൊരു മ്യൂസിയമാണ്. 

ഡികമ്മീഷൻ ചെയ്ത വിമാനം കഴിഞ്ഞ വർഷമാണ് നാവിക സേനയുടെ മ്യൂസിയമായി മാറിയത്. നാവികർ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ മാതൃകകൾ, കപ്പലുകളുടെയും സബ് മറൈനുകളുടെയും എൻജിനുകൾ,നാവികസേന മിസൈൽ മാതൃകകൾ എന്നിവയെല്ലാം ഈ വിമാന മ്യൂസിയത്തിനുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ആയിരത്തിലധികം വിനോദസഞ്ചാരികളാണ് ഓരോ ആഴ്ചയും ഇവിടം സന്ദർശിക്കുന്നത്. നാവികസേനയിൽ അംഗമാകാൻ കുട്ടികൾക്ക് ഈ മ്യൂസിയം ഒരു പ്രചോദനമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.