Monday 06 December 2021




വിവാദങ്ങൾക്കിടയിലും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഗായത്രി സുരേഷ്

By Preethi Pippi.21 Oct, 2021

imran-azhar

 


വിവാദങ്ങൾക്കിടയിലും തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കയാണ് നടി ഗായത്രി സുരേഷ്. മുന്നോട്ട്... മുന്നോട്ട്... എന്നാണ് ചിത്രങ്ങൾക്കൊപ്പം നൽകിയിരിക്കുന്നത്.

 

 

കഴിഞ്ഞ ദിവസം ഒരു വാഹനാപകടവുമായി ബന്ധപെട്ടു ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറല് ആയിരുന്നു. നടി സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറിൽ ഇടിക്കുകയും, വാഹനം നിർത്താതെ പോകുകയും ചെയ്യുന്നതായിരുന്നു വീഡിയോ.

 

 


നടിക്കൊപ്പം ഡ്രൈവിംഗ് സീറ്റിൽ ഒരു യുവാവും ഉണ്ടായിരുന്നു. ഈ യുവാവ് മദ്യപിച്ചതായി നാട്ടുകാർ പറയുന്നതും വിഡിയോയിൽ കാണാം. തുടർന്നുള്ള വിവാദങ്ങൾക്ക് ഇടയിലാണ് ഗായത്രി തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.