Tuesday 25 June 2019




കാമുകന്‍ തേച്ചിട്ട് പോയി; കല്യാണപ്പന്തലില്‍ കയറി തല്ലുമെന്ന് പെണ്‍കുട്ടി-വിഡിയോ

By Anju N P.16 Dec, 2018

imran-azhar

തന്നെ ചതിച്ച കാമുകനെ എട്ടിന്റെ പണി പരസ്യമായി പ്രഖ്യാപിച്ച് പെണ്‍കുട്ടി. തന്നെ തേച്ച് പോയ കാമുകന്റെ കല്യാണ ദിനത്തില്‍ കരണക്കുറ്റിക്ക് അടിക്കുമെന്ന് പെണ്‍കുട്ടി പറയുന്നു. താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഏത് ദുനിയാവില്‍ വച്ച് കല്യാണം നടത്തിയാലും വിവാഹത്തില്‍ പങ്കെടുക്കാന്‍ താന്‍ എത്തുമെന്നും പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. കാമുകന്റെ കല്യാണ ദിനത്തില്‍ വധു കാണ്‍കെയായിരിക്കും താനിത് ചെയ്യുകയെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്.

 

വളരെ വിഷമം ഉണ്ടെന്നും വിളിച്ചാല്‍ ഒരിക്കലും ഫോണ്‍ എടുക്കാറില്ലെന്നും ഈ വിഡിയോ വൈറലാക്കി തന്ന് സഹായിക്കണമെന്നും തന്റെ സന്ദേശം തന്നെ പറ്റിച്ചയാള്‍ കേള്‍ക്കണമെന്നും പെണ്‍കുട്ടി പറയുന്നു.


മലപ്പുറം സ്വദേശിയാണ് യുവാവ്. എവിടെ പോയി വിവാഹം കഴിച്ചാലും വിവാഹ പന്തലില്‍ താനെത്തുമെന്ന പെണ്‍കുട്ടിയുടെ ഉറപ്പിന് പിന്തുണ നല്‍കുകയായണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം. യുവാവിന്റെ പേരടക്കമുളള വിവരങ്ങള്‍ പരസ്യപ്പെടുത്തിയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്.