Wednesday 12 December 2018


'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' ഫേസ്ബുക്കിൽ തരംഗമാവുന്നു !

By BINDU PP .01 Jan, 1970

imran-azhar

 

 

'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' ഈ ഗ്രൂപ്പ് ഫേസ്ബുക്കിൽ തരംഗമായി മാറിയിരിക്കുകയാണ്. ഇവിടെ ജാതിയില്ല , മതമില്ല , രാഷ്ട്രീയമില്ല , ലിംഗ വ്യത്യസമില്ല ഒരേയൊരു വികാരം അത് 'മദ്യ'മാണ്. മദ്യ വില്പനയിലൂടെയാണ് കോടികളാണ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നല്‍കുന്നത്. ലഹരി ബോധവത്കരണ പരിപാടികള്‍ സജീവമാണെങ്കിലും കേരളത്തില്‍ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുകയാണ്.

 

ഹാപ്പി മൂഡുകളിലും , ദുഃഖസമയങ്ങളിലും എല്ലാം മദ്യം ആശ്രയിക്കുന്നവരാണ് മലയാളികളിൽ കൂടുതലും. മലയാളി മദ്യപാനികളുടെ കൂട്ടായ്മയാണ് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന ജിഎന്‍പിസി ഗ്രൂപ്പ്. ഉത്തരവാദത്തോടെയുളള മദ്യപാനം എന്നതാണ് മുദ്രാവാക്യം. ഇപ്പോൾ ഫേസ്ബുക്കിൽ തരംഗമായി മാറിയിരിക്കുകയാണ് ഈ ഗ്രൂപ്പ്. ഈ ഗ്രൂപ്പിൽ മദ്യപാന വിഷയങ്ങൾ മാത്രമല്ല ,യാത്രാവിശേഷങ്ങളും ഭക്ഷണക്കൂട്ടും വിവിധ ഹോട്ടലുകളുടേയും കളളുഷാപ്പുകളുടേയും വിശേഷങ്ങളുമൊക്കെ ഗ്രൂപ്പില്‍ ചർച്ചയായി മാറാറുണ്ട്.

 

2017 മെയ് 1ന് തുടങ്ങിയ ഗ്രൂപ്പില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായിപതിമൂന്ന് ലക്ഷം കുടിയന്മാരുണ്ട്. രസകരമായ ട്രോളുകളാണ് കയറിവരുന്നത്. സന്തോഷവും സമാധാനവും നിറഞ്ഞൊരു ഗ്രൂപ്പാണെന്ന് ഇതിലെ മെംബേഴ്സ് പറയുന്നു. തിരുവനന്തപുരം സ്വദേശിയും ബിസിനസുകാരനുമായ ടിഎല്‍ അജിത്ത്കുമാറിന് തോന്നിയ ആശയമാണ് ഗ്രൂപ്പിന്റെ പിറവിക്ക് വഴിവെച്ചത്. നിഷ്‌കളങ്കമായി ഇടപെടാന്‍ കഴിയുന്നവരുടെ ഗ്രൂപ്പ് വേണം എന്ന ആശയത്തോടെയാണ് അജിത്ത് ഗ്രൂപ്പ് തുടങ്ങിയത്.ഫേസ്ബുക്കിലെ ആയിരത്തി അഞ്ഞൂറോളം സുഹൃത്തുക്കളില്‍ സമാനമനസ്‌കരെ ചേര്‍ത്താണ് അജിത്ത് ഗ്രൂപ്പ് തുടങ്ങിയത്. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും, ജിഎന്‍പിസി എന്ന് പേരുമിട്ടു.


വിദ്വേഷമോ, വെറുപ്പോ, സംസ്‌കാര ശൂന്യമായ കമന്റുകളോ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പല്ല ഇതെന്ന് അഡ്മിന്‍ അജിത്ത് പറയുന്നു. ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ ആസ്വദിക്കുന്നവര്‍ക്ക് അത് പങ്ക് വെയ്ക്കാനും സല്ലപിക്കാനും ഒരു പൊതുവേദി.പരസ്പര ബഹുമാനത്തില്‍ ഊന്നിയാകണം ആശയവിനിമയം എന്ന് ഗ്രൂപ്പില്‍ നിബന്ധനയുണ്ട്. ഗ്രൂപ്പിന്റെ നിയമം ലംഘിക്കുന്നവരെ അപ്പോള്‍ തന്നെ കണ്ടെത്തി പുറത്താക്കും.


” കുടിയ്ക്കാം, പക്ഷെ സ്വന്തം കുടുംബവും ജീവിതവും മറന്നാകരുത്. കൂട്ടുകാരോടൊപ്പം ആഘോഷിക്കാം, അത് വീട്ടിലുള്ളവരുടെ കണ്ണ് നനയിച്ചുകൊണ്ടാകരുത്. എല്ലാം ഒരു ശരിയായ അളവില്‍ പോയാല്‍ ജീവിതം ആഘോഷിക്കാം. DRINK RESPONSIBLY. ‘ഇത് തന്നെയാണ് തങ്ങളുടെ മന്ത്രമെന്ന് ജിഎന്‍പിസിക്കാര്‍ ഒരേ മനസോടെ പറയുന്നു.