Sunday 24 March 2019


ഫോട്ടോഷോപ്പിനെ വെല്ലുന്ന കരവിരുതുമായി ദക്ഷിണ കൊറിയന്‍ കലാകാരി

By Abhirami Sajikumar.24 Feb, 2018

imran-azhar


ഭ്രമാത്മക ചിത്രരചനയില്‍ അതിവിദഗ്ധയായ ഈ ഇരുപത്തിനാലുകാരി മേക്കപ്പ് ചായക്കൂട്ടുകള്‍ മാത്രമുപയോഗിച്ചാണ് മുഖത്ത് സ്‌പെഷല്‍ ഇഫക്ട്‌സ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. ഡെയ്ന്‍ തന്റെ മുഖത്തൊരുക്കിയ വര്‍ണ വിസ്മയം കണ്ടാല്‍ എഡിറ്റിംഗ് സങ്കേതങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നു പറയുക പ്രയാസം.

ഫോട്ടോഷോപ്പിലും ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലുമൊക്കെയുള്ള ഫോട്ടോ എഡിറ്റിംഗ് സങ്കേതങ്ങള്‍ ഈ കലാകാരിയുടെ കരവിരുതിനു മുന്പില്‍ ഒന്നുമല്ലെന്നു പറയേണ്ടിവരും. ഡെയ്ന്‍ യൂണ് എന്ന ദക്ഷിണകൊറിയന്‍ സ്വദേശിനിയാണ് തന്റെ മുഖം കാന്‍വാസാക്കി വിസ്മയം തീര്‍ക്കുന്നത്.

 


സമൂഹമാധ്യമങ്ങളില്‍ ഒരു വര്‍ഷം മുന്പുതന്നെ തന്റെ മുഖചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും എഡിറ്റിംഗ് ആപ്പുകള്‍ ഉപയോഗിച്ചതാകാമെന്നു കരുതി ആളുകള്‍ അവഗണിച്ചുവെന്ന് ഇവര്‍ പറയുന്നു. പിന്നീട് വരയ്ക്കുന്നതിന്റെ ലൈവ് വീഡിയോ പോസ്റ്റുചെയ്തതോടെയാണ് ആളുകള്‍ വിശ്വസിച്ചു തുടങ്ങിയതെന്നും ഡെയ്ന്‍ പറഞ്ഞു. എന്തായാലും ഇപ്പോള്‍ ഡെയ്‌ന്റെ ചിത്രങ്ങള്‍ക്കു സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്