Tuesday 24 November 2020




കാട്ടുപോത്തിനെ കണ്ട് ന്യൂട്രലിലാക്കി നിര്‍ത്തിയ കാര്‍, തനിയേ പിന്നോട്ടുരുണ്ട് കയറ്റം കയറി

By Sooraj Surendran.24 Apr, 2020

imran-azhar

 

 

ന്യൂട്രലില്‍ നിര്‍ത്തിയിട്ട കാറുകള്‍ സ്വയം കയറ്റം കയറി ! സംഭവം കേൾക്കുന്ന ആരും ആദ്യമൊന്ന് അമ്പരക്കും. സംശയിക്കേണ്ട സംഭവം സത്യമാണ്. എന്നാൽ ഇതിന് പിന്നിൽ നിഗൂഢതകൾ ഒന്നും തന്നെയില്ലെന്ന് ശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നു. 'കാന്തികമല പ്രതിഭാസം' കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കേരള കർണ്ണാടക അതിർത്തിയിൽ നാഗർഹോള വനത്തിൽ കാന്തികമല പ്രതിഭാസമുള്ളതായി യാത്രികർ പറയുന്നു. ഗ്രാവിറ്റി ഹില്‍സ് (gravity hills), ആന്റിഗ്രാവിറ്റി ഹില്‍സ് (antigravity hills), സ്പൂക്കി ഹില്‍സ് (spooky hills), മാഗ്നറ്റിക് ഹില്‍സ് (magnetic hills) എന്നിങ്ങനെ പല പേരുകളില്‍ ഈ പ്രതിഭാസം അറിയപ്പെടുന്നു. ഇന്ത്യയിൽ ലഡാക്കിലും മഹാരാഷ്ട്ര ഗുജറാത്ത് ഛത്തീസ്ഘട്ട് സംസ്ഥാനങ്ങളിലും ചിലയിടങ്ങളിൽ കാന്തികമല പ്രതിഭാസം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ കുറിച്ച് സ്ഥിരീകരിക്കാത്ത പല നിർവചനങ്ങളും ഉണ്ട്. "റോഡിന്റെ ചെരിവ് നമ്മള്‍ തെറ്റായാണ് മനസിലാക്കുന്നത്. ചെരിവ് ഒരു ഡിഗ്രിയാണെങ്കില്‍, നോക്കുന്നയാള്‍ക്കത് അഞ്ചു ഡിഗ്രിയായാണ് അനുഭവപ്പെടുക. എന്നുവെച്ചാല്‍, അഞ്ചു ഡിഗ്രി ചെരിവ് 30 ഡിഗ്രിയായി തോന്നും" യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ റിവര്‍സൈഡിലെ ഫിലിപ്പ് ഗിബ്ബ്‌സ് 1996 ല്‍ ഇക്കാര്യത്ത കുറിച്ച് എഴുതിയിരുന്നു.