Saturday 21 October 2017

'മഹാ ദുരന്തം തലയിൽ നിന്നൊഴിഞ്ഞതിൻ്റെ ഒരു ചെറിയ സെലിബ്രേഷൻ' : തേപ്പ് കിട്ടിയ ഗുരുവായൂർ പയ്യൻസ്

By BINDU PP.02 Aug, 2017

imran-azhar

 

 


'മഹാ ദുരന്തം തലയിൽ നിന്നൊഴിഞ്ഞതിൻ്റെ ഒരു ചെറിയ സെലിബ്രേഷൻ' ഇതാണ് ഷിജിൻ പറയുന്നത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരുന്നു താലികെട്ടിയതിന് ശേഷം കാമുകന്റെ കൂടെ പോയ തേപ്പുകാരിയുടെ കഥ. ഗുരുവായൂരിൽ വെച്ചാണ് ഇത് നടന്നത്. എന്നാൽ എല്ലാവരെയും പോലെ നിരാശയിൽ നടക്കാനോ കണ്ണീർ ഒഴുകാനോ ഷിജിന് നേരമില്ല ആ ദുരന്തം തലയിൽ നിന്ന് പോയതിന്റെ സെലിബ്രേഷനിലാണ് ആ ചെറുപ്പക്കാരൻ. റിസപ്ഷനുവേണ്ടി ഓർഡർ ചെയ്ത കേക്ക് കുടുംബത്തിലെ കുട്ടികളും ബന്ധുക്കളും എല്ലാരുമായും ആഘോഷിക്കുകയാണ് ഷിജിൽ ചെയ്തത്. ആഷോഷത്തിൻ്റെ ചിത്രങ്ങളും ഷിജിൻ പങ്ക് വെച്ചു. ആ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലായി.

 

 

 

ഞായറാഴ്ച്ച രാവിലെയായിരുന്നു കൊടുങ്ങല്ലൂർ കുടുന്നപ്പളളി വീട്ടിൽ സതീശൻ്റെ മകൻ ഷിജിലും മുല്ലശ്ശേരി മാമ്പുളളി ഹരിദാസിൻ്റെ മകൾ മായയും തമ്മിലുളള വിവാഹം. പക്ഷേ വിവാഹം കഴിഞ്ഞ് മണ്ഡപത്തിൽ നിന്ന് ഇറങ്ങി ഇരുവരും ക്ഷേത്രത്തിന് മുന്നില്‍ തൊഴാൻ നിൽക്കുമ്പോൾ കെട്ടിയ താലിമാല ഊരി ഷിജിലിന്റെ കയ്യിൽ കൊടുത്ത് കാമുകൻ്റെയൊപ്പം പോകുകയായിരുന്നു വധു. തുടർന്ന് വരന്റെയും വധുവിൻ്റെയും ബന്ധുക്കൾ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ഗുരുവായൂർ പൊലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അവിടെ നടന്ന ചർച്ചയിൽ വരൻ്റെ അച്ഛൻ 15 ലക്ഷം രൂപ നഷ്ടപരിഹാരം തങ്ങൾക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. ചർച്ചയ്ക്കൊടുവിൽ 8 ലക്ഷം രൂപയ്ക്ക് തീരുമാനായി. നഷ്‌പരിഹാരത്തുക ഒരു മാസത്തിനുളളിൽ നൽകാമെന്ന് വധുവിന്റെ അച്ഛൻ സമ്മതിച്ചു കരാർ ഒപ്പിടുകയായിരുന്നു.