Friday 22 March 2019


നിയമപാലനം മാത്രമാണ് പോലീസുകാരുടെ തൊഴിൽ എന്നു ധരിച്ചിട്ടുള്ളവർക്ക് തെറ്റി; ചിത്രങ്ങൾ കാണാം

By Abhirami Sajikumar.04 Apr, 2018

imran-azhar

 

  
 
 
 
 
ഹൈദരാബാദിലെ ട്രാഫിക് പോലീസായ ഗോപാലന്‍റെ ജീവിതമൊന്നറിയണം. ഈ കാരുണ്യ പ്രവൃത്തിയുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ താരമായി മാറിയിരിക്കുകയാണ് ഗോപാൽ. ഡ്യൂട്ടിക്കിടെയായിരുന്നു ജവഹർലാൽ നെഹ്റു ടെക്നിക്കൽ സർവകലാശാലയ്ക്ക് സമീപത്തുള്ള ചായക്കടയ്ക്കരികിൽ ഒരു വൃദ്ധയിരിക്കുന്നത് ഗോപാലന്‍റെ ശ്രദ്ധയിൽപ്പെട്ടത്. അന്വേഷിച്ചപ്പോൾ മൂന്നുനാലു ദിവസമായി അവർ അവിടെ തന്നെയാണെന്നും വീട്ടുക്കാർ ഉപേക്ഷിച്ചതാണെന്നും അറിയാൻ കഴിഞ്ഞു.



അടുത്തുചെന്ന് വിവരം തിരക്കിയപ്പോൾ കുറച്ചുദിവസമായി വല്ലതും കഴിച്ചിട്ടെന്ന് മനസിലായി. ഉടനെ അദ്ദേഹം അടുത്തുള്ള ചായക്കടയിൽ നിന്ന് ചായയും കഴിക്കാനുള്ളതും വാങ്ങിച്ച് കൊടുത്തു. സ്വന്തമായി ആഹാരം കഴിക്കാൻ പോലും പറ്റാത്ത സ്ഥിതിയിലായിരുന്ന വൃദ്ധയ്ക്ക് ഗോപാൽ ഭക്ഷണം വാരികൊടുക്കാൻ പോലും തയ്യാറായി. ഗോപാൽ വൃദ്ധയ്ക്ക് ഭക്ഷണം വാരികൊടുക്കുന്ന ചിത്രം പങ്കിട്ട് അദ്ദേഹത്തിന്‍റെ നന്മ പുറംലോകത്തെ അറിയിച്ചത് തെലങ്കാന ഡിജിപിയുടെ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ ഹർഷ ഭാർഗവിയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭക്ഷണം കൊടുത്ത ശേഷം വൃദ്ധയെ വൃദ്ധസദനത്തിലേക്ക് മാറ്റിയതിനുശേഷമാണ് ഗോപാൽ തിരികെ ഡ്യൂട്ടിയിലേക്ക് മടങ്ങിയത്.