Tuesday 19 March 2024




72 വയസുകാരിയെ ചൂണ്ടി ആ 19കാരന്‍ പറഞ്ഞു എന്റെ മനസിലുള്ള പെണ്ണ് ഇതാണ്:ശേഷം​...

By Abhirami Sajikumar.20 Apr, 2018

imran-azhar

 ഗാരി ഹാര്‍ഡ്വിന്‍-അല്‍മേഡ ദമ്ബതികളുടെ പ്രണയ ജീവിതം പ്രണയത്തിന് കണ്ണും കാതുമില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് . ഗാരിക്ക് പ്രായം 19 അല്‍മേഡയ്ക്കാവട്ട 72 ഉം. ഇരുവരും തമ്മില്‍ 53 വയസ്സിന്റെ വ്യത്യാസം. എഴുപത്തിയേഴുകാരിയായ വൃദ്ധയുമായി ബ്രേക്കപ് ആയ സമയത്താണ് ഗാരി അല്‍മേഡയെ കാണുന്നതും പിന്നീട് ഇഷ്ടത്തിലാകുന്നതും പിന്നീട് സൗഹൃദവും പ്രണയവും വിവാഹത്തില്‍ ചെന്നെത്തുകയായിരുന്നു. രണ്ട് വര്‍ഷം പിന്നിടുമ്ബോഴും ജീവിതം പ്രണയാര്‍ത്ഥം സന്തുഷ്ടം.

 

തനിക്കൊരിക്കലും തന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളോട് പ്രണയം തോന്നിയിട്ടില്ലെന്നാണ് ഗാരി പറയുന്നത്. പതിമൂന്നും പതിനാലും വയസ്സുള്ള പ്രായത്തിലും ഗാരി ആകര്‍ഷിക്കപ്പെട്ടിരുന്നത് തന്നേക്കാള്‍ പ്രായം കൂടിയ സ്ത്രീകളോടായിരുന്നു. 'അല്‍മേഡയുടെ മനോഹരമായ നീലക്കണ്ണുകളും പെരുമാറ്റവുമൊക്കെയാണ് തന്നെ അവരിലേക്കടുപ്പിച്ചത്. അല്‍മേഡ വളരെ സ്നേഹ നിധിയായ ഒരു പ്രണയിനിയാണ്. ഞാന്‍ ആഗ്രഹിക്കുന്നതു പോലൊരു സ്ത്രീയാണ്. അതുകൊണ്ടു തന്നെ ഈ ബന്ധത്തില്‍ ഞാന്‍ സംതൃപ്തനാണ്' ഗാരി പറഞ്ഞു. 


രണ്ടു വര്‍ഷം മുമ്ബാണ് ഇരുവരും കണ്ടുമുട്ടുന്നത്. അതും സന്തോഷകരമല്ലാത്ത സാഹചര്യത്തില്‍. അല്‍മേഡയുടെ പുത്രന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെയായിരുന്നു ആദ്യമായി കണ്ടത്. അന്നത്തെ കാഴ്ചയ്ക്കു ശേഷം വീണ്ടും രണ്ടുമാസം കഴിഞ്ഞാണ് ഗാരിയും അല്‍മേഡയും കാണുന്നത്. അതും മറ്റൊരു കുടുംബ സദസ്സില്‍ വച്ച്‌. പലർക്കും ഇഷ്ടമായില്ലെങ്കിലും അതൊന്നും വകവയ്ക്കാതെ സന്തോഷത്തോടെ ജീവിക്കുകയാണവർ.