Thursday 21 September 2017

മോഡലിന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത യുവാവിന് എട്ടിന്റെ പണി !!!

By BINDU PP.06 Jul, 2017

imran-azhar

 



ഫേസ്ബുക്ക് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് വാട്സാപ്പിലൂടെ അതിനെ ദുരുപയോഗം ചെയ്ത യുവാവിന് എട്ടിന്റെ പണികൊടുത്തു മോഡലും അവതാരകയുമായ ജേജി ജോൺ.ഇതേപോലെ ഒരുപാട് നടിയുടെയും മോഡലുകളുടെയും ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്ന ഒരുപാട് വിരുതന്മാരുണ്ട് ഇവിടെ. അവർക്കെല്ലാം എട്ടിന്റെ പണിതന്നെയാണ് ഇത്.30 മുതൽ 32 വരെ വയസു പ്രായമുള്ള ആൺകുട്ടികളെ വേണം, ഈ ചിത്രത്തിൽ കാണുന്ന സ്ത്രീയ്ക്കാണ് എന്ന രീതിയിൽ ഇവന്റ് കോർഡിനേറ്റർ കൂടിയായ ആയ അനു പാലത്തിങ്കലിനാണ് യുവാവ് ജേജിയുടെ ചിത്രങ്ങളടങ്ങിയ സന്ദേശങ്ങൾ അയച്ചത്. എന്നാൽ ഇത് കണ്ട ജേജി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതിനെതിരെ പ്രതികരിച്ചത്. തുടർന്ന് അനുവുമായി സംസാരിച്ച ജേജി തന്റെ ഫെയ്സ്ബുക്ക് പേജിലും ഇക്കാര്യം ഷെയർ ചെയ്തിട്ടുണ്ട്. മോഡലിങ് രംഗത്തുള്ളവരെല്ലാം ശരീരം വിലപറയുന്നവരല്ലെന്ന് മുൻ മിസിസ് തിരുവനന്തപുരവും ഗ്രൂമിങ് സ്റ്റൈലിസ്റ്റ് എക്സ്പേർട്ടും സെലിബ്രിറ്റി ഷെഫുമായ ജേജി പറഞ്ഞു. താൻ ഇത് ഫെയ്സ് ബുക്ക് പേജിൽ ഷെയർ ചെയ്തപ്പോൾ മറ്റു പന്ത്രണ്ടുപേരും യുവാവിനെതിരെയുള്ള പരാതികൾ തന്നോട് പങ്കുവച്ചതായും ജേജി പറയുന്നു. കമ്മീഷണർ ഓഫീസിലെത്തി പരാതി നൽകിയ ജേജി ജോൺ സൈബർ സെല്ലിലും പരാതി നൽകാനൊരുങ്ങുകയാണെന്ന്പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.