Monday 20 January 2020




ഒരു പന്ത് വാങ്ങാനുള്ള മീറ്റിങ്ങാണ്...ഫേസ്ബുക്കിൽ വൈറലായി ഒരു കുട്ടി മീറ്റിങ്

By Chithra.07 Nov, 2019

imran-azhar

 

ഒരു പന്ത് വാങ്ങിക്കാൻ ഇത്രയും ചർച്ച ചെയ്യേണ്ട കാര്യമാണോ? ഈ കുട്ടികളോടാണ് ആ ചോദ്യമെങ്കിൽ അവരുടെ ഉത്തരം അതേ എന്നായിരിക്കും. ഫേസ്ബുക്കിൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത് ഒരു കുട്ടിക്കൂട്ടവും അവരുടെ പന്തിന് വേണ്ടിയുള്ള മീറ്റിങ്ങുമാണ്.

 

സുശാന്ത് നിലമ്പൂരാണ് കുട്ടിപ്പട്ടാളത്തിന്റെ പന്ത് വാങ്ങിക്കാൻ പണം സമാഹരിക്കാനുള്ള മീറ്റിങ്ങിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. പണം പിരിക്കാനുള്ള പ്രസംഗങ്ങളും അതിലും രസകരമാണ്. സ്വന്തമായി കൈകൊണ്ട് മെനഞ്ഞെടുത്ത ഒരു മരക്കൊമ്പ് കൊണ്ടുള്ള തട്ടിക്കൂട്ട് മൈക്കിന് മുന്നിൽ നിന്നാണ് കുട്ടികൾ സംസാരിക്കുന്നത്.

 

 

കൊച്ചുകുട്ടികൾ മുതിർന്നവരെ അനുകരിച്ച് സംസാരിക്കുന്നതിൽ തന്നെ ഒരു കൗതുകമുണ്ടായിരുന്നു. രസകരമായതും അതിലേറെ നിഷ്കളങ്കവുമായ ഈ വീഡിയോയും ഇതിലെ കുരുന്നുകളുമാണ് ഇന്നത്തെ സ്റ്റാറുകൾ.