By Abhirami Sajikumar .14 May, 2018
തിരുവനന്തപുരം: യാത്രക്കിടെ കെഎസ്ആര്‍ടിസി ബസില്‍ വച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് സമയോചിതമായ ഇടപെടൽ നടത്തി ഡ്രൈവര്‍.
ചടയമംഗലം ഡിപ്പോയിലെ ഗിരീഷ് എന്ന ഡ്രൈവറാണ് യുവതിയെകൃത്യ സമയത്ത് ആശുപത്രിലെത്തിച്ചത്. ഇന്ന് രാവിലെ വട്ടപ്പാറ എന്ന സ്ഥലത്തു വച്ചാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
സംഭവത്തെക്കുറിച്ച് ദൃക്സാക്ഷികളിലൊരാള്‍ പറയുന്നത് ഇങ്ങനെ....
Big Salute to KSRTC $ kerala Police .
ദേ കുറച്ചു മുന്‍പാണ് സംഭവം . ചില്ലറ സിനിമാകാര്യങ്ങളുമായി രാവിലെ തന്നെ ഒരു തിരുവനന്തപുരം യാത്രയില്‍ ആയിരുന്നു .
അപ്പോഴാണ് സംഭവം.
യാത്രക്കാരിലൊരാളായ യുവതിക്ക് കലശലായ പ്രസവവേദന . വട്ടപ്പാറ വച്ചാണ് സംഭവം .. എല്ലാവരും ഒരേ സ്വരത്തില്‍ തിരുവനന്തപുരം SAT ലോട്ട് വണ്ടി പോകട്ടേയെന്നും . പക്ഷേ ഇത്ര ദൂരം അതും ഈ ട്രാഫിക്കില്‍ എങ്ങനെ ?
എല്ലാ കണ്ണുകളും Driver ലേക്ക് .
..പിന്നെ ദേ ഈ മച്ചാന് , അമ്മോ അപാര ധൈര്യം തന്നെ .
കേവലം മിനിട്ടുകള്‍ കൊണ്ട് അതും ഇത്ര വലിയ ഒരു വാഹനം , തിരുവനന്തപുരം പോലെ അന്യായ ട്രാഫിക് ഉള്ള ഒരു റോഡില്‍ കൂടി നൂറേ നൂറില്‍ പറത്തുകയായിരുന്നു . അക്ഷരാര്‍ത്ഥത്തില്‍ മിസൈലു പോലെ.. ..
കേശവദാസപുരത്ത് kerala Police ഉം കാത്തു നില്‍പ്പുണ്ടായിരുന്നു . പിന്നീടങ്ങോട്ടുള്ള വഴിയില്‍ ഈ Bus നു വഴിയൊരുക്കാനായി അവര്‍ മുന്നില്‍ സഞ്ചരിച്ചു ...
യുവതിയെ തക്ക സമയത്ത് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്ന സന്തോഷവും ഇതിനോടൊപ്പം പങ്കു വെക്കുന്നു . യാത്രക്കാരുടെ നിസീമമായ സഹകരണവും ഓര്‍ത്തുകൊള്ളുന്നു ..
KSRTC ചടയമംഗലം ഡിപ്പോയിലെ ഈ വാഹനത്തിന്റ കപ്പിത്താന് കടക്കല്‍ സ്വദേശി ഗിരീഷ് എന്ന Real Life Hero ക്ക് അഭിവാദ്യങ്ങള്‍ !