Sunday 18 April 2021




സ്വന്തം പ്രതിബിംബത്തിൽ നോക്കി ചുംബിച്ചു, വിവാഹിതയായി; കാമുകൻ ഉപേക്ഷിച്ചപ്പോൾ തകർന്നില്ല, സ്വയം സ്നേഹിച്ച് അമേരിക്കൻ സ്വദേശിനി

By sisira.03 Mar, 2021

imran-azhar

 


കാമുകൻ ഉപേക്ഷിച്ചപ്പോൾ അമേരിക്കന്‍ സ്വദേശിനിയായ മെഗ് ടൈലര്‍ തളർന്നില്ല. സ്വയം സ്നേഹിച്ചു, സ്വയം വിവാഹിതയായി.കഴിഞ്ഞ ജൂണിലാണ് മെഗിന്റെ പ്രണയം തകരുന്നത്.

 

എന്നാല്‍ വധുവായി ഒരുങ്ങാനും വിവാഹം ആഘോഷമാക്കാനുമുള്ള ആഗ്രഹം വേണ്ടെന്ന് വയ്ക്കാന്‍ മെഗ് തയ്യാറായില്ല. പകരം വരനില്ലാതെ മെഗ് സ്വയം വിവാഹിതയാവുകയായിരുന്നു. അതിനായി ചെലവഴിച്ചതാകട്ടെ ഒരു ലക്ഷത്തിലധികം രൂപയും.

 

എന്നോടു തന്നേയുള്ള സ്നേഹത്തിന്റെ പ്രതീകമായാണ് ഈ തീരുമാനം എടുത്തതെന്ന് മെഗ് പറയുന്നു. എന്നാല്‍ ഇങ്ങനെയൊരു തീരുമാനത്തിൽ മറ്റുള്ളവര്‍ എന്ത് കരുതും എന്ന ആശങ്ക ആദ്യം ഉണ്ടായിരുന്നുവെന്നും മെഗ് പറയുന്നു.

 

സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇതിൽ എതിര്‍പ്പുണ്ടായിരുന്നു. സ്വന്തം സന്തോഷങ്ങളോട് നോ പറയേണ്ട ആവശ്യമില്ലെന്ന പക്ഷക്കാരിയാണ് മെഗ്.

 

മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ ഇനിയൊരു ജീവിതം വേണ്ടെന്ന് വയ്ക്കാനോ ആയിരുന്നില്ല സ്വയം സ്‌നേഹിക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ വിവാഹമെന്നും അവർ പറയുന്നു.

 

നവവധുവിനെ പോലെ തന്നെയാണ് മെഗ് കല്യാണത്തിനായി ഒരുങ്ങിയത്. സ്വയം എഴുതിത്തയ്യാറാക്കിയ വിവാഹ ഉടമ്പടി വായിച്ചതോടെ ചടങ്ങുകള്‍ തുടങ്ങി.

 

മോതിരം സ്വന്തമായി തന്നെ കയ്യിൽ ധരിക്കുകയും ചെയ്തു. പിന്നീട് കണ്ണാടിയില്‍ നോക്കി സ്വന്തമായി പ്രതിബിംബത്തെ ചുംബിച്ച് താന്‍ വിവാഹിതയായതായി മെഗ് പ്രഖ്യാപിക്കുകയായിരുന്നു.