Saturday 20 October 2018



ചങ്ങനാശ്ശേരി എസി കനാലിലെ 'പോളപൂക്കാലം' സൈബറിടത്തില്‍ വൈറലാകുന്നു

By Anju N P.05 Dec, 2017

imran-azhar

 

സോഷ്യല്‍ മീഡിയകളില്‍ വൈറലായി പടര്‍ന്നിരിക്കുകയാണ് ചങ്ങനാശ്ശേരി എസി കനാലിലെ 'പോളപൂക്കാലം'. നീലക്കുറിഞ്ഞി താഴ്‌വരകള്‍ക്ക് സമമാണ് ഇവിടുത്തെ പോളപൂക്കാലം. ഒറ്റനോട്ടത്തില്‍ നീലക്കുറിഞ്ഞി പൂത്തു നില്‍ക്കുന്നത് പോലെ തോന്നും.

 

2017 മാര്‍ച്ചില്‍ സി.എഫ്.തോമസ് എം.എല്‍.എയുടെ നിര്‍ദേശപ്രകാരം ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് 11.66 ലക്ഷം രൂപ അനുവദിച്ച് കനാലില്‍ നിന്ന് പോള നീക്കം ചെയ്തിരുന്നു. പിന്നീട് സംരക്ഷണമില്ലാതെ വന്നതോടൊണ് കനാലില്‍ വീണ്ടും പോള കയറി തിങ്ങിയത്.

 


പോളകള്‍ പൂത്തു നില്‍ക്കുന്നത് സൈബറിടത്തില്‍ ആഘോഷമാക്കുകയാണ്. എന്നാല്‍ ഇതിനു പിന്നില്‍ പാഴായ കോടികള്‍ ജലരേഖയായി മാറുന്നുവെന്ന ആക്ഷേപവും പരക്കെ ഉയരുന്നുണ്ട്.