By online desk.26 Mar, 2019
മേക്കോവറില്‍ ഞെട്ടിപ്പിച്ച് ബോളിവുഡിലെ മികച്ചനടിയും രണ്‍വീര്‍സിംഗിന്റെ ഭാര്യയുമായ ദീപിക പദുക്കോണ്‍. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന 'ഛപാകി’ല്‍ ഗംഭീര മേക്ക് ഓവറുമായി ദീപിക പദുക്കോണ്‍ എത്തിയത്. താരത്തിന്റെ ലക്ഷ്മിയായുള്ള മാറ്റം വിമര്‍ശകരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ദീപിക പങ്കുവച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ വന്‍ സ്വീകര്യത നേടിക്കഴിഞ്ഞു. 2020 ജനുവരിയില്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുമെന്ന് ദീപിക തന്നെയാണ് വെളിപ്പെടുത്തിയത്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മേഘ്ന ഗുല്‍സാറാണ്. തികച്ചും വ്യത്യസ്തയായ ദീപികയെ ആരാധകര്‍ക്ക് ചിത്രത്തിലൂടെ കാണാന്‍ സാധിക്കുമെന്ന് സംവിധായിക പറഞ്ഞു.
പുതിയ ദീപികയെയാകും നിങ്ങള്‍ കാണാന്‍ പോകുന്നത്. ലക്ഷ്മി അഗര്‍വാളും ദീപികയും തമ്മില്‍ ആരും ശ്രദ്ധിക്കാത്ത ചില സാദൃശ്യങ്ങളുണ്ട്. ദീപികയെ തിരഞ്ഞെടുത്തതില്‍ ലക്ഷ്മിയും തൃപ്തയാണ് മേഘ്ന ഗുല്‍സാര്‍ പറഞ്ഞു. ദീപിക എന്റെ വേഷം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. ദീപികയെ വിലയിരുത്താന്‍ എനിക്ക് അവകാശമില്ല . എനിക്ക് സാധിക്കാത്ത ഒരു കാര്യമാണ് അവര്‍ ചെയ്യുന്നത്. അനേകം മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ അവരുടെ കഴിവില്‍ വിശ്വാസമുണ്ട് ലക്ഷ്മി അഗര്‍വാള്‍ പറഞ്ഞു.