By Abhirami Sajikumar.30 Mar, 2018
കൊടുങ്കാറ്റില്‍ വീടുകളും മരങ്ങളുമൊക്കെ പറന്നു പോകുന്നത് സാധാരണ വാര്‍ത്തയാണ്. എന്നാല്‍ കൂറ്റനൊരു ലോറി പറന്നുപോകുന്നത് ആരെയും അമ്ബരപ്പിക്കും. അമേരിക്കയിലെ നവാഡയിലാണ് സംഭവം.
കനത്ത കാറ്റുമൂലം മറഞ്ഞു വീഴുന്ന ലോറിയുടെ വിഡിയോ പറക്കും ലോറി എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. പത്ത് ചക്രമുള്ള ലോറിയാണ് കാറ്റ് പിടിച്ച് മറിയുന്നത്. ലോറിക്കു പിന്നില്‍ നിര്‍ത്തിയ വാഹനത്തിലെ ഡാഷ് കാമിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.