Thursday 14 December 2017

ആമസോണില്‍ വണ്‍പ്ലസ് 5 ടി സ്മാര്‍ട്ട് ഫോണ്‍ ബുക്ക് ചെയ്തു...കിട്ടിയതോ ഒന്‍പത് രൂപ വിലയുള്ള ബാര്‍ സോപ്പ്

By Anju N P.02 Dec, 2017

imran-azhar

 


ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിക്കുന്നവരാണ് പല ആളുകളും. പലപ്പോഴും കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കുവാനുള്ള ബുദ്ധിമുട്ടും സമയ നഷ്ടവും കണക്കിലെടുത്ത് രൂപം കൊണ്ട ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് വലിയ സ്വീകാര്യതയാണുള്ളത്. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വിപണിയില്‍ പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്. കല്ലും ഇഷ്ടികയും കടലാസ് ബോക്‌സുകളൊക്കെ ലഭിച്ച നിരവധി സംഭവങ്ങള്‍ ഇതിന് മുന്‍പുണ്ടായിട്ടുണ്ട്.

 

ഇവിടെ ആമസോണ്‍ വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് കിട്ടിയത് ബാര്‍ സോപ്പുകളാണ്. 38,900 രൂപ വിലയുള്ള വണ്‍പ്ലസ് 5 ടി സ്മാര്‍ട്ട്‌ഫോണായിരുന്നു ഡല്‍ഹി സ്വദേശിയായ അവ്‌നീഷ് എഡ്രിക്ക് റായ് ഓര്‍ഡര്‍ ചെയ്തത്. ആമസോണില്‍ നിന്നും കിട്ടിയ പായ്ക്കറ്റ് തുറന്നു നോക്കിയപ്പോള്‍ ഇയാള്‍ ശരിക്കും ഞെട്ടി. ഫോണിന് പകരമുണ്ടായത് മൂന്ന് നിര്‍മ ബാര്‍ സോപ്പുകള്‍.