Monday 18 November 2019




രണ്ടാം നിലയില്‍ നിന്നും താഴേയ്ക്ക് വീണ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്

By anju.27 Jun, 2019

imran-azhar

ഇസ്താംബുള്‍: തുര്‍ക്കിയില്‍ രണ്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്. രണ്ടു വയസുള്ള പെണ്‍കുഞ്ഞാണ് രണ്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണത്.

 

റോഡില്‍ നില്‍ക്കുകയായിരുന്ന 17 കാരനായ ഫെയുസി സാബതിന് കുഞ്ഞിന്റെ മുടിയില്‍ പിടുത്തം കിട്ടുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയില്‍ വീടിന്റെ ജനാലയില്‍ക്കൂടി കുഞ്ഞ് താഴേയ്ക്ക് വീഴുന്നത് യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഒരു പോറല്‍ പോലും ഏല്‍ക്കാതെ കുഞ്ഞ് രക്ഷപ്പെട്ടു. അല്‍ജജീരിയയില്‍ നിന്ന് കുടിയേറി വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണ് സാബത്. കുഞ്ഞിനെ രക്ഷിച്ച യുവാവിന് കുടുംബം 200 തുര്‍ക്കിഷ് ലിറാസ് സ്‌നേഹോപകാരമായി നല്‍കി.