Tuesday 20 November 2018


പാപ്പാന്റെ 'അല്ലിയിളം പൂവോ' കേട്ട് ഉറങ്ങുന്ന കുട്ടിക്കൊമ്പന്‍;വീഡിയോ വൈറലായതോ അങ്ങ് ചൈനയില്‍ !

By anju.24 Oct, 2018

imran-azhar

 

താരാട്ട് പാട്ടുകേട്ട് ഉറങ്ങാനും ഉറക്കാനും ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. കുഞ്ഞിലെ താരാട്ട് പാട്ട് കേട്ട് വളര്‍ന്ന പലരും പിന്നീട് പെറ്റായി വളര്‍ത്തുന്ന പൂച്ചക്കുഞ്ഞിനെയും പട്ടിക്കുട്ടിയെയും വരെ താരാട്ട് പാട്ടുപാടി ഉറക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.... പക്ഷേ ഇവിടെ താരാട്ടുപാട്ടുകേട്ട് ഉറങ്ങിപ്പോയത് മനുഷ്യനോ, പട്ടിയോ പൂച്ചയോ ഒന്നുമല്ല, ഒരു കുട്ടിക്കൊമ്പനാണ് ... തുമ്പികൈ ഉഴിഞ്ഞുകൊടുത്ത് പാപ്പാന്‍ പാട്ടുപാടുമ്പോള്‍ അതില്‍ ലയിച്ച് ഉറക്കത്തിലേക്ക് വഴുതി വീഴുന്ന കുട്ടിക്കെമ്പനെ നമുക്ക് കാണാം.

 

മംഗളം നേരുന്നു എന്ന ചിത്രത്തിലെ 'അല്ലിയിളം പൂവോ' എന്ന പാട്ടാണ് യുവാവ് പാടുന്നത്. അനുസരണയോടെ ഇടയ്ക്ക് വാലൊക്കെ ഒന്ന് ആട്ടി അനങ്ങാതെ കിടക്കുന്നുണ്ട് ആ ആന.


രസകരമായ മറ്റൊന്ന് ഇങ്ങ് കേരളത്തില്‍ നടന്ന ഈ സംഭവം ചൈനയിലെ ഒരു വാര്‍ത്ത ചാനല്‍ തങ്ങളുടെ ട്വിറ്റര്‍ പേജിലാണ് ഈ മനോഹരമായ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് കേരളത്തിലാണെന്ന് അവര്‍ വീഡിയോ ട്വീറ്റ് ചെയ്തിട്ട് പറഞ്ഞിട്ടുണ്ട്. പക്ഷേ, ആരാണ് ഈ പാപ്പാനെന്നോ, കേരളത്തിലെവിടെ വെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നോ വ്യക്തമല്ല.

 

https://twitter.com/XHNews/status/1053276019950419968