Friday 27 May 2022




കാപ്പിയുടെ മണമുള്ള ചിരി നേരങ്ങൾ; മഞ്ജുവിന്റെ ചിത്രങ്ങൾ വൈറൽ

By santhisenanhs.15 Apr, 2022

imran-azhar

 

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. Put your hair up in a bun, drink some coffee and handle it with a smile എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

കണ്ണട വച്ച്, പുതിയ ഹെയർസ്റ്റൈലിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷാഹിദ് ആണ് മഞ്ജുവിന്റെ ഇ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ചു കമന്റ് ചെയ്തിരിക്കുന്നത്.

 

മധു വാരിയർ സംവിധാനം ചെയ്ത ലളിതം സുന്ദരം ആണ് മഞ്ജുവിന്റെതായി അടുത്തിടെ റിലീസായ ചിത്രം.