Sunday 18 April 2021




കസവു മുണ്ടും സില്‍ക്ക് ഷര്‍ട്ടുമണിഞ്ഞ് 'പഗ്ഗ്' വരന്‍

By Veena Viswan.29 Jan, 2021

imran-azhar

 

തന്റെ അരുമയായ നായക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ വിവാഹ പരസ്യം നടത്തിയിരിക്കുകയാണ് ഒരു ഉടമ.

 

കസവുമുണ്ടും സില്‍ക്ക് ഷര്‍ട്ടുമണിഞ്ഞ് ഊണു കഴിക്കുന്ന പഗ്ഗ് വരന്റെ ചിത്രത്തിനൊപ്പമാണ് വിവാഹ പരസ്യമെത്തിയത്. കൂടാതെ ഇരുകാലുകളില്‍ നിവര്‍ന്നു നില്‍ക്കുന്ന ചിത്രവും നല്‍കിയിട്ടുണ്ട്.

 

തന്റെ പ്രിയപ്പെട്ട വളര്‍ത്തു മൃഗത്തിന് ഒരു പങ്കാളിയെ വേണമെന്ന് തോന്നിയതു കൊണ്ടാണ് വിവാഹ പരസ്യം നല്‍കിയതെന്നാണ് ഉടമയുടെ വിശദീകരണം.