Sunday 24 March 2019


മണ്ണിലിറങ്ങിയ ചന്ദ്രനെ കാണണോ? പൊയ്‌ക്കോളു അങ്ങ്.... ദൂരെ... കോല്‍ക്കത്തയില്‍

By Abhirami Sajikumar.27 Feb, 2018

imran-azhar

സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ബ്രിട്ടീഷ് കൗണ്‌സിലാണ് മ്യൂസിയം ഓഫ് മൂണ് സംരംഭത്തിന്റെ ഭാഗമായി ചന്ദ്രന്റെ ചെറുപതിപ്പ് ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് കലാകാരനായ ലൂക് ജെറാമാണ് ഇതിന്റെ ശില്പി. നാസയുടെ ബഹിരാകാശ കാമറകള്‍ ഒപ്പിയെടുത്ത ചന്ദ്രന്റെ ചിത്രങ്ങളുടെ ത്രിമാന പതിപ്പ് ഒരുക്കിയായിരുന്നു നിര്‍മാണം. 23 അടി വ്യാസമുണ്ട് ഈ ചെറുചന്ദ്രന്. അവിടെ ചരിത്രപെരുമയോടെ നിലകൊള്ളുന്ന വിക്ടോറിയ സ്മാരകഹാളിന്റെ അരികെയാണ് നിലാവെളിച്ചം വിതറി ചന്ദന്റെ ചെറുപതിപ്പുള്ളത്.

വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള സന്ദര്‍ശകരില്‍, ബഹിരാകാശ പഠനത്തില്‍ താത്പര്യമുണര്‍ത്തുകയെന്നതാണ് ചന്ദ്ര മ്യൂസിയത്തിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.