Sunday 24 June 2018

വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് അതു സംഭവിച്ചത് കഷണ്ടിത്തലയനെ വേണ്ട, വധു പന്തലില്‍ നിന്നിറങ്ങി

By Abhirami Sajikumar.28 Feb, 2018

imran-azhar

ഡല്‍ഹിയിലെ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റായ ഡോക്ടര്‍ രവികുമാറിനാണ് കഷണ്ടി വിനയായത്. ഒരുവര്‍ഷം മുമ്പാണ് രവികുമാറും ബിഹാറിലെ സുഗൗളി ഗ്രാമത്തിലുള്ള പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹമുറപ്പിച്ചത്. എന്നാല്‍ വിവാഹദിവസം വരെ ചെറുക്കനും പെണ്ണും പരസ്പരം കണ്ടിരുന്നില്ല. വരന്‍ ആഘോഷത്തോടെ പന്തലിലെത്തിയപ്പോഴും പരസ്പരം മാല ചാര്‍ത്തിയപ്പോഴുമൊന്നും വരന്റെ കഷണ്ടി വധു ശ്രദ്ധിച്ചില്ല. എന്നാല്‍ വിവാഹച്ചടങ്ങിനിടെ വരന്‍ തലപ്പാവു മാറ്റിയതോടെയാണ് വരന് കഷണ്ടിയുണ്ടെന്ന് വധു തിരിച്ചറിഞ്ഞത്.

ബാഹ്യസൗന്ദര്യത്തില്‍ കാര്യമില്ലെന്നും ഇങ്ങനെയൊരു നിസാരകാര്യത്തിന്റെ പേരില്‍ കല്യാണം നിര്‍ത്തിവെച്ച് ഇരുവീട്ടുകാര്‍ക്കും അപമാനവും സങ്കടവുമുണ്ടാക്കരുതെന്നും ബന്ധുക്കള്‍ വധുവിനെ ഉപദേശിച്ചെങ്കിലും തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ വധു തയാറായില്ല. എന്നാല്‍ വധുവിന്റെ ദുശ്ശാഠ്യത്തിനു മുന്നില്‍ തലകുനിച്ച് തിരികെപ്പോകാന്‍ വരനും കൂട്ടരും തയാറായതുമില്ല. വിവാഹം നടക്കാതെ ഡലി!ഹിയിലേക്കു മടക്കമില്ലെന്ന് വരനും ഉറപ്പിച്ചു.പറ്റിയ ഒരു വധുവിനായുള്ള തിരച്ചിലിനൊടുവില്‍ ആ ഗ്രാമത്തില്‍ത്തന്നെയുള്ള നേഹാകുമാരിയെന്ന പെണ്‍കുട്ടിയെ രവികുമാര്‍ വിവാഹം ചെയ്തു. നിശ്ചയിച്ചുറപ്പിച്ച പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറിയെങ്കിലും അപരിചിതയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യേണ്ടി വന്നതിലുമൊന്നും ഒട്ടൊരു ജാള്യവും രവികുമാറിനില്ലെങ്കിലും എടുപിടീന്ന് കല്യാണം നടന്നതിലുള്ള അമ്പരമ്പ് നേഹയ്ക്കുണ്ട്.

തന്നെ അപമാനിച്ചു വിവാഹം മുടക്കിയ പെണ്‍കുട്ടിയുടെ മുന്നില്‍ നവദമ്പതികള്‍ സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കട്ടെയെന്നാണ് ഇരുവരെയും അനുഗ്രഹിച്ചുകൊണ്ട് അതിഥികള്‍ ആശംസിച്ചത്. ശേഷം കാര്യങ്ങള്‍ കാലം തെളിയിക്കട്ടെയെന്നാണ് അവര്‍ പറയുന്നത്