Friday 24 May 2019


സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും നീന്തി ഒരുവയസ്സുകാരി-വീഡിയോ

By anju.15 May, 2019

imran-azhar

ഫ്‌ലോറിഡ: സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും മുന്നോട്ടും നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഫ്‌ലോറിഡ സ്വദേശി കാസിയയാണ് വൈറല്‍ വീഡിയോയിലെ താരം. ഇതിനോടകംതന്നെ കാസിയയുടെ നീന്തല്‍ ആളുകളുടെ കയ്യടി നേടിയിരിക്കുകയാണ്.


വളരെ അനായാസമായാണ് ഈ ഒരു വയസ്സുകാരി നീന്തുന്നത്. ഇത്ര ചെറുപ്പത്തില്‍ എങ്ങനെയാണ് കാസിയയ്ക്ക് ഇത്രയും മികച്ച നീന്തല്‍ പരിശീലനം നല്‍കിയതെന്നും ഇതിനു പിന്നില്‍ ആരാണെന്നുമാണ് സോഷ്യല്‍മീഡിയ ഒന്നടകം ചോദിക്കുന്നത്.