Thursday 26 April 2018

മണവാട്ടിയും സുഹൃത്തുക്കളും വരനെ ഞെട്ടിച്ചു: ഇത് കണ്ടത് അറുപത്തിനാലുലക്ഷത്തിലധികം ആളുകൾ

By BINDU PP.30 Mar, 2017

imran-azhar

 

 


വർണങ്ങൾ നിറഞ്ഞ വൈറലാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ. ബോളിവുഡിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി വിവാഹത്തിന് മണവാട്ടിയും കൂട്ടുകാരും ചേർന്ന് വരനായി ഒരുക്കിയ ഒരു മാരത്തോൺ നൃത്തത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്.പതിനേഴ് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ മണവാട്ടിക്കൊപ്പം സുഹൃത്തുക്കളും ബന്ധുക്കളും മാതാപിതാക്കളും നൃത്തം ചെയ്യുന്നുണ്ട്. തുടക്കത്തിൽ അല്പം ഭയത്തോടെയാണ് മണവാട്ടി നൃത്തം ചെയ്യാൻ തുടങ്ങിയതെങ്കിലും സുഹൃത്തുക്കളും വീട്ടുകാരും നൃത്തത്തിൽ പങ്കുചേർന്നതോടെ മണവാട്ടി ഉഷാറായി.അറുപത്തിനാലുലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്.