Sunday 18 April 2021




സാരിയില്‍ അനായാസം തലകുത്തി മറിഞ്ഞ് അറോറ; ഹോളി ആഘോഷം കളറാക്കി; വീഡിയോ വൈറൽ

By sisira.29 Mar, 2021

imran-azhar

 

കൊവിഡ് വ്യാപന ഭീഷണിക്കിടയിലും രാജ്യത്ത് ഹോളി ആഘോഷം നടക്കുകയാണ്. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി.

 

ഇത്തവണത്തെ ഹോളി ആഘോഷങ്ങൾക്കിടയിൽ താരമായി മാറിയത് ജിംനാസ്റ്റിക് താരം പരുള്‍ അറോറയാണ്.

 

സാരിയുടുത്ത് തലകുത്തി മറിഞ്ഞ അറോ റയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്.

 

സാരിയുടുത്തും നിറങ്ങള്‍ വാരിയെറിയുന്നതും മലക്കം മറിയുന്നതുമായ സ്ലോ മോഷന്‍ വീഡിയോയാണ് അറോറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

 

ഹൃത്വിക് റോഷനും ടൈഗർ ഷ്രോഫും അഭിനയിച്ച ആക്ഷൻ ചിത്രമായ 'വാർ' എന്ന സിനിമയിലെ 'ജയ് ജയ് ശിവശങ്കർ' എന്ന ഗാനത്തിനാണ് വീഡിയോ ചെയ്തിരിക്കുന്നത്.

 

നിരവധി പേർ രസകരമായ കമന്റുകളും ചെയ്തിട്ടുണ്ട്. ഇതോടെ അറോറയുടെ ഹോളിയും ജീവിതവും കളർഫുള്ളായി.