Sunday 22 September 2019




ട്രെയിനില്‍ നിന്നും തെറിച്ചു വീണ യുവാവിന് രക്ഷകനായി പോലീസുകാരന്‍;വീഡിയോ വൈറല്‍

By anju.24 Feb, 2019

imran-azhar

ഹൊഷിംഗബാദ്: ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവിന് രക്ഷകനായി പോലീസുകാരന്‍. പരിക്കേറ്റ് നിലത്ത് വീണ യുവാവിനെയും എടുത്ത് പൊലീസുകാരന്‍ ഓടിയത് കിലോമീറ്ററോളം. മദ്ധ്യപ്രദേശിലെ മാലല്‍വയിലാണ് സംഭവം.

 


ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് അജിത് എന്ന യുവാവ് പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു.അജിത് വീഴുന്നത് കണ്ട പ്രദേശവാസികള്‍ വിളിച്ചറിച്ചതിനെത്തുടര്‍ന്ന് എത്തിയ പൊലീസുകാരന്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

 

ഉള്‍പ്രദേശമായതിനാല്‍ വാഹന സൗകര്യം ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് യവാവിനെ പൊലീസുകാരനായ കോണ്‍സ്റ്റബിളായ പൂനം ബില്ലോര്‍ എടുത്ത് ആശുപത്രിയിലെത്തിച്ചത്.തലയില്‍ കാര്യമായി പരിക്കേറ്റതിനാല്‍ യുവാവിന്റെ നില ഗുരുതരമായിരുന്നെങ്കിലും നിലവില്‍ അപകട നില തരണം ചെയ്തതെന്ന് ഡോക്ടര്‍ വ്യക്തമാക്കി.