Saturday 24 September 2022




രാജകീയ ലുക്കിൽ പൂർണിമ ഇന്ദ്രജിത്ത്; ചിത്രങ്ങൾ വൈറൽ

By santhisenanhs.21 Jul, 2022

imran-azhar

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമ പങ്കുവയ്ക്കുന്ന ഫോട്ടോസും വീഡിയോസും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്. ഇപ്പോഴിതാ മെറൂൺ നിറത്തിലുള്ള വസ്ത്രമണിഞ്ഞ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് പൂർണ്ണിമ.

 

ഇതിന് ചേരുന്ന സിംമ്പിൾ മോഡൽ ആഭരണങ്ങളും താരം അണിഞ്ഞിട്ടുണ്ട്. ഈ ചിത്രത്തിലെ പൂർണിമയുടെ ലുക്കിനെ കുറിച്ചുള്ള ചർച്ചയും നടക്കുന്നത്. പ്രായം പുറകോട്ടാണോ പോകുന്നത് എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. എന്തൊരു ലുക്കാണ് പൂർണിമയെ കാണാൻ എന്നും ആരാധകർ ചോദിക്കുന്നു.



ആദ്യകാലത്ത് മലയാളത്തിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന പൂർണിമ വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങി. ഈ സമയത്ത് തന്റെ പ്രിയപ്പെട്ട മേഖല ഫാഷൻ ഡിസൈനിങ്ങിലേക്കും പൂർണിമ തിരിഞ്ഞു. ഇന്ന് അറിയപ്പെടുന്ന ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് ഈ താരം. ഇതിൽ കഴിവ് തെളിയിച്ച ശേഷമാണ് പൂർണിമ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്.



പൂർണിമയെപ്പോലെ ഭർത്താവും നടനുമായ ഇന്ദ്രജിത്തും ഇന്ന് സിനിമയിൽ സജീവമാണ്. ഇവരുടെ മക്കളും സിനിമയുടെ പിന്നണിയിലും മുന്നണിയിലെല്ലാം പ്രവർത്തിക്കുന്നു. മകൾ പ്രാർത്ഥന ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. പാട്ടിൽ ഏറെ താല്പര്യമുള്ള വ്യക്തിയാണ് പ്രാർത്ഥന. നക്ഷത്രയും അഭിനയത്തിൽ കഴിവ് തെൡയിച്ചു.