Wednesday 24 January 2018

ലേബര്‍ റൂമില്‍ യുവതിയുടെ പരീക്ഷയെഴുത്ത്; സൈബറിയത്തില്‍ വൈറലായി ഈ യുവതി

By Anju N P.20 Dec, 2017

imran-azhar

 

 

പ്രസവവും പരീക്ഷയും ഒരുമിച്ച് വന്നാല്‍ എന്തു ചെയ്യും ? തന്റെ പ്രസവവും പരീക്ഷയും ഒരുമിച്ച് വന്നതില്‍ ആദ്യം ആശയിലായ മിസൗറിക്കാരിയായ നൈസിയ തോമസ് ഒടുവില്‍ അത് തന്നെ ചെയ്തു. പ്രസവത്തിന് ഒരുങ്ങും മുമ്പെ പ്രസവ കിടക്കയില്‍ കിടന്ന് പരീക്ഷയെഴുതിയ ഈ മിസ്സൗറിക്കാരിയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ താരം.

 


കാന്‍സാസ് സിറ്റിയിലെ ജോണ്‍സണ്‍ കൗണ്ടി കമ്മ്യൂണിറ്റി കോളജിലെ വിദ്യാര്‍ഥിനിയാണ് നൈസിയ. പരീക്ഷയുടെ അവസാന ദിവസമായിരുന്നു പ്രസവത്തിന് ഡേറ്റ് കുറിച്ചിരുന്നത്. പരീക്ഷ എഴുതാതിരുന്നാല്‍ കോഴ്‌സ് അപൂര്‍ണമാവുകയും ഒരു വര്‍ഷം പാഴാക്കേണ്ട സാഹചര്യവുമായിരുന്നു. പിന്നെ വേറൊന്നും ചിന്തിച്ചില്ല. പ്രോജക്ട് വര്‍ക്കുകളായിരുന്നു പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നത്. ആശുപത്രി കിടക്കയില്‍ കിടന്നു തന്നെ പ്രോജക്ട് പൂര്‍ത്തിയാക്കി ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു നൈസിയ.

 

''ഈ ചിത്രമെടുത്തത് എന്റെ അമ്മയാണ്. എന്റെ ജീവിതത്തെക്കുറിച്ചുള്ള യഥാര്‍ഥ വിശദീകരണമാണിത്. ഞാനൊരു കുഞ്ഞിനു ജന്മം നല്‍കി അതേസമയം എന്റെ പരീക്ഷയും എഴുതി'' എന്ന കുറിപ്പോടെയാണ് നൈസിയ ട്വിറ്റില്‍ ചിത്രങ്ങള്‍ പങ്കിട്ടത്.

 

 

my mom took this pic & it's the perfect explanation of my life. yes i'm about to have a baby, but final SZN ain't over yet 🤓📚 pic.twitter.com/7LyrDBE9iN

— nayzia' (@naydxll) December 12, 2017 ">