Wednesday 28 June 2017

ഈ ബംഗ്ലാവാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ !!!

By BINDU PP.01 Jun, 2017

imran-azhar

 

 

ഇന്ത്യയിലെ ഏറ്റവും വലിയ 'ബംഗ്ലാവ് സമുച്ചയം' മലപ്പുറത്തിന് സ്വന്തം.ആറ് ഏക്കറിൽ അറേബ്യന്‍ കൊട്ടാരങ്ങളുടെ മാതൃകയിൽ മൂന്ന് ബംഗ്ലാവുകൾ. മലപ്പുറം ജില്ലയിലെ മങ്കടയിൽ. ഗള്‍ഫിലെ പ്രമുഖ ബിസിനസുകാരായ പി.ടി ഗ്രൂപ്പിന്റെതാണ് മൂന്നു വീടുകളുംള്ളുവനാട് രാജകുടുംബാംഗങ്ങളില്‍ നിന്നു വിലയ്ക്ക് വാങ്ങിയ സ്ഥലത്താണ് വീടുകള്‍ നിര്‍മിച്ചത്. വള്ളുവനാട് കോവിലകത്തെ 'ബംഗ്ലാവ് തൊടി' എന്നറിയപ്പെട്ടിരുന്ന പഴയ ബംഗ്ലാവ് പൊളിച്ചു നീക്കിയാണ് പുതിയ ആഢംബര വസതികള്‍ പണിതുയര്‍ത്തിയത്. ഏകദേശം 25000 ചതുരശ്രയടിയാണ് ഓരോ വീടുകളുടെയും വിസ്തൃതി.

 

റോയൽ ക്‌ളാസിക്ക് ശൈലിയിലാണ് മൂന്ന് വീടുകളും നിർമിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ മൂന്നു വീടും ഒരു പോലെയാണ്. എങ്കിലും ഡിസൈനിങ്ങിൽ ഓരോ വീടുകളും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നു. റോയൽ ക്‌ളാസിക് വിത്ത് ഗ്രീക്ക്, റോയൽ ക്‌ളാസിക് വിത്ത് ഇറാനിയൻ സ്റ്റൈൽ, റോയൽ ക്‌ളാസിക് വിത്ത് ആന്റിക് എന്നീ ശൈലികളാണ് ഓരോ വീടിനും നൽകിയിരിക്കുന്നത്.ഡിസൈൻ വരച്ചു നൽകി സൗദി അറേബ്യ, ചൈന, ഇന്തോനേഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത കസ്റ്റംമെയ്ഡ് ഉൽപന്നങ്ങൾ കൊണ്ടാണ് ഫർണിഷിങ് ചെയ്തിരിക്കുന്നത്.

 

ഒന്നര ടൺ ഭാരമുള്ള ഗ്രാൻഡ് ഷാൻലിയറാണ് പ്രധാന ഹാൾ അലങ്കരിക്കുന്നത്.ആന്റിക് ഗോൾഡ് ലോഹക്കൂട്ടിലാണ് പ്രധാന ഹാളിലെ ഗോവണിയുടെ അഴികൾ തീർത്തിരിക്കുന്നത്. അകത്തളങ്ങളിൽ നൂതന ഓട്ടോമേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. കർട്ടനുകൾ, വാതിലുകൾ, ലൈറ്റിങ്, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ഓട്ടോമേഷനിലൂടെ പ്രവർത്തിപ്പിക്കാം. അടുക്കള മാത്രമാണ് സമകാലിക ശൈലിയിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.പേൾ ആർക്കിടെക്ട്സ് എന്ന ഡിസൈൻ സ്ഥാപനത്തിന്റെ എംഡിയാണ് ജാബർ അഹമ്മദ്.